Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നതെന്ന് സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി

28 JULY 2023 06:08 PM IST
മലയാളി വാര്‍ത്ത

നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. 'ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം. പൊതുസേവന രംഗത്തിന്റെ ഔന്നത്യം മനസ്സിലാക്കും വിധമുള്ള പാഠപദ്ധതിയാണ് കേരളം പിന്തുടർന്നുപോരുന്നത്.

ആ പ്രക്രിയയിലൂടെ വന്നയാൾ സിവിൽ സർവീസ് രംഗത്ത് പ്രവേശിക്കുമ്പോൾ ആ ഗുണം സിവിൽ സർവീസിനും ലഭിക്കുന്നു,' മുഖ്യമന്ത്രി പറഞ്ഞു. 2022 ൽ അഖിലേന്ത്യാ സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷകളിൽ വിജയിച്ച മലയാളികളെ അനുമോദിക്കാൻ സംസ്ഥാന സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ്ങും സൃഷ്ടിക്കുന്ന നൂതന തൊഴിൽ സാധ്യതകളുടെ കാലത്ത് കൂടുതൽ വിദ്യാർഥികൾ പൊതുസേവന രംഗം തെരഞ്ഞെടുക്കുന്നത് മാതൃകാപരമാണ്. ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷ ജയിക്കുന്ന മലയാളികളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും സിവിൽ സർവീസിൽ ആകൃഷ്ടരാകുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സ്വകാര്യ കോച്ചിങ് സെന്ററുകളെ അപേക്ഷിച്ചു കുറഞ്ഞ ഫീസിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത് അഭിമാനമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അഭിമുഖത്തിനു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ്, ഡൽഹിയിലെ താമസം എന്നിവ സർക്കാർ സൗജന്യമായി നൽകുന്നു.

ഇതിനുപുറമേ അർഹതപ്പെട്ടവർക്ക് ഫീസിളവ്, സ്‌കോളർഷിപ്പ്, പ്രിലിംസ് പരീക്ഷാ പരിശീലനത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 10 ശതമാനം സംവരണം എന്നിവയും അക്കാദമി നൽകിവരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിയുടെ കീഴിലുള്ള സിവിൽ സർവീസ് പരീക്ഷാ കേന്ദ്രങ്ങളുടെ നിലവാരം വർധിപ്പിക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

സിവിൽ സർവീസ് പരീക്ഷയിൽ 38 പേരും ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ആറു പേരുമാണ് വിജയിച്ചത്. വിജയികൾ മുഖ്യമന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സെന്റർ ഫോർ കണ്ടിന്യൂയിങ്ങ് എജുക്കേഷൻ ഡയറക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പ്രസംഗിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (24 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (29 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (46 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends