Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

മേലാല്‍ ആവര്‍ത്തിക്കരുത്... വീട്ടില്‍ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ പരാതി പിന്‍വലിച്ച് ശോഭന; പണമെടുത്തത് വീട്ടിലെ ജോലിക്കാരി; അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ ഇവര്‍ മാര്‍ച്ച് മുതലാണ് മോഷണം തുടങ്ങിയത്; സത്യം മനസിലായതോടെ പരാതി പിന്‍വലിച്ചു

29 JULY 2023 07:43 AM IST
മലയാളി വാര്‍ത്ത

കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുക അപൂര്‍വമാണ്. എന്നാല്‍ പ്രശസ്ത താരം ശോഭന മാപ്പ് നല്‍കിയിരിക്കുകയാണ്. അതും കേസും വഴക്കുമൊന്നുമാക്കാതെ. ശോഭനയുടെ ചെന്നൈയിലെ വീട്ടിലെ മോഷണം ഏറെ ചര്‍ച്ചയായി. വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വീട്ടുജോലിക്കാരി, മാര്‍ച്ച് മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വീട്ടുജോലിക്കാരിയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.

പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി, മകള്‍ക്ക് കൈമാറിയെന്ന്  അവര്‍  വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിന്‍വലിച്ചെന്നും, വീട്ടുജോലിക്കാരിയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വീട്ടുജോലിക്കാരിയെ തുടര്‍ന്നും വീട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശോഭന വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

വീട്ടില്‍ നിന്ന് 41,000 രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുറ്റം എറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിക്ക് മാപ്പ് നല്‍കിയത്.

തേനാംപെട്ടിലെ വീട്ടില്‍ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനം മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശമ്പളത്തില്‍ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.

സിനിമയില്‍ സെലക്ടീവായി മാത്രം ഇപ്പോള്‍ അഭിനയിക്കുന്ന ശോഭന നൃത്തത്തില്‍ സജീവമാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ശോഭന സജീവമാണ് എങ്കിലും മകള്‍ നാരായണിയെ അതില്‍ നിന്നും ഒക്കെ അകറ്റി നിര്‍ത്താന്‍ താരം ഇപ്പോഴും ശ്രദ്ധിച്ചിരുന്നു. അമ്മയുടെ ചുവടുകള്‍ പിന്തുടര്‍ന്ന് നാരായണി നൃത്തം അഭ്യസിക്കുന്നു എന്നതൊക്കെ ശോഭനയുടെ അഭിമുഖങ്ങളിലും മറ്റും അവര്‍ സൂചിപ്പിച്ചിരുന്നു എങ്കിലും ശോഭനയുടെ ഇന്‍സ്റ്റാഗ്രാം നൃത്ത വീഡിയോകളില്‍ ഒന്നും തന്നെ എത്ര തിരഞ്ഞാലും നാരായണിയെ കാണാന്‍ ആവില്ല. നാരായണി ഇന്‍സ്റ്റയില്‍ അംഗമാണോ എന്നതിന്റെ സൂചനകളും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇന്ന് ശോഭന പോസ്റ്റ് ചെയ്ത വിഡിയോയില്‍ ടാഗ് ചെയ്തവരുടെ കൂട്ടത്തില്‍ 'നാരായണി ദി ട്രാവലര്‍' എന്ന ഒരു ഐ ഡിയും ഉണ്ട്. വീഡിയോയ്ക്ക് താഴെ ശോഭന പറഞ്ഞിരിക്കുന്നതും പാരന്റിങ്ങിനെ കുറിച്ചാണ്. ശിഷ്യരുടെ കാര്യത്തില്‍ പലപ്പോഴും ഗുരു ഒരു പാരന്റ് ആവുന്ന അവസ്ഥയും ഉണ്ടാവുന്നു എന്നാണു ശോഭന പറയുന്നത്.

ശോഭന പോസ്റ്റ് നൃത്ത വിഡിയോയില്‍ ഉള്ളത് അവരുടെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ഥികള്‍ ശ്രീവിദ്യ ശൈലേഷ്, അഞ്ജന എന്നിവരാണ്. ഒപ്പമുള്ള കുട്ടിയാണോ നാരായണി എന്നാണു ആരാധകരുടെ സംശയം. പ്രത്യേകിച്ച് ആ പേരുള്ള ഒരാളെ ശോഭന ടാഗ് ചെയ്തിരിക്കുന്നത് കൊണ്ട്. നാരായണിയെ സ്റ്റേജില്‍ കാന്‍ഡില്‍ സന്തോഷം എന്നും ശോഭനയെപ്പോലെ തന്നെയാണ് നാരായണി എന്നുമൊക്കെ കമന്റ് ചെയ്യുന്നുണ്ട് ആരാധകര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (38 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (51 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends