കോഴിക്കോട് കട്ടിപ്പാറ ചമലില്‍ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍

കട്ടിപ്പാറ ചമലില്‍ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാല്‍ റൂബി ക്രഷറിനു സമീപത്തായി മലയില്‍ പുത്തന്‍പുരയില്‍ ദേവസ്യയുടെ കൃഷിയിടത്തില്‍ തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റെജിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. . ഭാര്യ വിനീത. രണ്ടു മക്കളുണ്ട്. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കു ശേഷം തൃശൂരില്‍ നടക്കും
"
https://www.facebook.com/Malayalivartha























