Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

വോള്‍വോ ബസില്‍ ബംഗളുരുവില്‍ നിന്നും 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് .... ജാമ്യഹര്‍ജിയില്‍ ആഗസ്റ്റ് 2 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും, ആലംകോട് സ്വദേശി ഷാനടക്കം 5 പേര്‍ക്കെതിരെ അമരവിള എക്‌സൈസ് റേഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു, തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്

29 JULY 2023 10:37 AM IST
മലയാളി വാര്‍ത്ത

ബംഗളുരുവില്‍ നിന്നും അമരവിള ചെക്ക് പോസ്റ്റിലൂടെ വോള്‍വോ ബസില്‍ 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് നടത്തിയ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസില്‍ ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആഗസ്റ്റ് 2 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്‍ ആണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. 2022 നവംബര്‍ മുതല്‍ പ്രതികളെ കോടതി ജില്ലാ ജയിലില്‍ റിമാന്റില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

2023 മാര്‍ച്ച് 28 നാണ് 5 പേര്‍ക്കെതിരെ അമരവിള എക്‌സൈസ് റേഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബാംഗ്ലൂര്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവല്‍സിന്റെ എ.സി. വോള്‍വോ ബസില്‍ യാത്രക്കാരായാണ് സിന്തറ്റിക് ലഹരിക്കടത്ത് നടത്തിയത്.


ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ല്ത്തോട്ടം ദേശ സേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടില്‍ മുരളീധരന്‍ മകന്‍ അച്ചുവെന്ന എം. എസ്. ഷാന്‍ എന്ന അച്ചു (23) , വര്‍ക്കല മേല്‍ വെട്ടൂര്‍ പോസ്റ്റാഫീസ് പരിധിയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടില്‍ ആദര്‍ശ് (22) , എസ്. മുഹമ്മദ് സഫല്‍ , സൂരജ്.എസ്.നായര്‍ , മുഹമ്മദ് സീജ എന്നിവരെ 1 മുതല്‍ 5 വരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2022 നവംബര്‍ 11 രാവിലെയാണ് ഷാനെ എക്‌സൈസ് ചെക് പോസ്റ്റിന് മുന്നില്‍ വച്ച് ബസ്സില്‍ നിന്നും തൊണ്ടി സഹിതം സ്പോട്ട് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൃത്യത്തിലെ പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയതുമായ രണ്ടാം പ്രതിയെ കൃത്യ ദിവസം തന്നെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉള്ള ചോദ്യം ചെയ്യലില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു
പ്രതികളുടെ പേരും വിലാസവും കുറ്റസമ്മത മൊഴിയില്‍ ആദ്യ രണ്ടു പ്രതികള്‍ നല്‍കിയെന്നാണ് എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നത്.

നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.വി. മോനി രാജേഷ്, പ്രിവന്റീവ് ആഫീസര്‍ സുനില്‍ രാജ് .ജി, സി ഇ ഒ മാരായ വിജേഷ്. വി , സുബാഷ് കുമാര്‍. എന്‍, എസ്.പി. അനീഷ് കുമാര്‍ , യു.കെ. ലാല്‍ കൃഷ്ണ, വി. .ജെ. അനീഷ്, എച്ച് ജി.. അര്‍ജുന്‍, വനിതാ ഓഫീസര്‍ ഇന്ദുലേഖ പി.എസ്, ഡ്രൈവര്‍. സി സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്.അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തില്‍ പറയുന്നത്.

0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ 0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

10 ഗ്രാമിന് മേല്‍ കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (38 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (51 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends