ആലപ്പുഴ ദേശീയപാതയ്ക്കരികെ മരം മുറിക്കുന്നതിനിടെ ഒടിഞ്ഞ് തലയില്‍ വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മുറിക്കുന്നതിനിടെ മരം തലയില്‍ ഒടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി തെക്കേതറയില്‍ അബ്ദുല്‍ ഖാദര്‍ (44) ആണ് മരിച്ചത്.
ദേശീയ പാതയ്ക്ക് അരികിലെ മരം മുറിയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചേര്‍ത്തല കെവിഎം ആശുപത്രിക്ക് സമീപമുള്ള മരം മുറിക്കുന്നതിനിടെയാണ് മരം ഒടിഞ്ഞു അബ്ദുല്‍ ഖാദറിന്റെ തലയില്‍ വീണത്. ഇന്നലെയാണ് അപകടം. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റതിനെ തുടര്‍ന്നു കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























