സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 19 ദിവസത്തിനകം 60 ഇലക്ട്രിക് ബസുകൂടി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായേക്കും.... ഉദ്ഘാടനം ആഗസ്ത് 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 19 ദിവസത്തിനകം 60 ഇലക്ട്രിക് ബസുകൂടി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമാകും. പുതിയ റുട്ടുകളിലായിരിക്കും ഇവ സര്‍വീസ് നടത്തുക. ഇതിന്റെ ഉദ്ഘാടനം ആഗസ്ത് 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
നിലവില്‍ 62 ബസാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിലുള്ളത്. ഇതില്‍ 12 എണ്ണം ഡീസല്‍ ബസാണ്. പുതിയവ എത്തുന്നതോടെ അവ മറ്റ് സര്‍വീസിനായി ഉപയോഗിക്കും.
സ്മാര്‍ട്ട് പദ്ധതി ബസുകള്‍ എത്തുന്നതോടെ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ 163 എണ്ണമാകും. നേരത്തെ 50 ഇലക്ട്രിക് ബസ് കൊച്ചിക്ക് നല്‍കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രകാരം ബസ് ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കെഎസ്ആര്‍ടിസി ഇതുസംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പ്രതിദിനം ആയിരം യാത്രക്കാരുമായി സര്‍വീസ് ആരംഭിച്ച സിറ്റി സര്‍ക്കുലറിന് ഇന്ന് 45000 യാത്രക്കാരുണ്ട്. പ്രതിമാസ ലാഭം 28 ലക്ഷവും. കൂടുതല്‍ ബസുകള്‍ എത്തുമ്പോള്‍ ലാഭം ഒരുകോടിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെഎസ്ആര്‍ടിസി സ്വിഫിറ്റിന് കീഴിലാണ് സര്‍ക്കുലര്‍ ബസുകള്‍. നിലവില്‍ ആനയറയിലേക്ക് പുതുതായി 35 ബസ് എത്തിയിട്ടുണ്ട്. ഇതില്‍ 25 എണ്ണത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.
അതേസമയം സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ വനിതാഡ്രൈവര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി നാലുപേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി അനില, തൃശൂര്‍ സ്വദേശികളായ ജിസ്ന, ശ്രീക്കുട്ടി, നിലമ്പൂര്‍ സ്വദേശി ഷീന എന്നിവരാണ് ആദ്യഘട്ടത്തിലുള്ളത്. ഒരുമാസത്തെ പരിശീലനം വെള്ളിയാഴ്ച പൂര്‍ത്തിയായി. ഹെവി ലൈസന്‍സ് ലഭിച്ചതുമുതല്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറാകണമെന്ന ആഗ്രഹത്തിലായിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha























