മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം....കടലില്‍ വീണ ആറ് മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം. കടലില്‍ വീണ ആറ് മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 7:20ഓടെയാണ് അപകടം. മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha























