പാലക്കാട് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താനായി ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍ വച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താനായി ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംഭവത്തില്‍ പ്രമോദിന്റെ ഭാര്യ കാര്‍ത്തിക യ്ക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പില്‍ വച്ച് സംഭവം നടന്നത്.കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയ്ക്ക് മേല്‍ പെട്രോളൊഴിച്ച ശേഷം ഇയാള്‍ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുതറി മാറിയതിനാല്‍ നിസാര പരുക്കു മാത്രമാണ് ഭാര്യക്കുണ്ടായത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം പാലക്കാട് ബേക്കറിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഒളിഞ്ഞുനിന്ന ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. കാര്‍ത്തികയെ പിടിച്ചുനിര്‍ത്തിയ പ്രമോദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാല്‍ കാര്‍ത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























