ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 .... പിന്നാലെ ഓസ്ട്രേലിയയിലെ കടൽതീരത്ത് ഒരു നിഗൂഢ വസ്തു വന്നടിയുന്നു....ഈ വസ്തുവിന്റെ ഉറവിടം കണ്ടെത്താനാകാതെ വന്നതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങുന്നു... ഐഎസ്ആർഒയുമായുള്ള ബന്ധം...? ദുരൂഹത....

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഈ മാസം 14നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള സഞ്ചാര പാതയുടെ ഗതി മൂലം ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ നിന്നും ചന്ദ്രയാൻ പേടകം ഭൗമാന്തരീക്ഷത്തിലൂടെ കുതിച്ചുപായുന്ന കാഴ്ച ദൃശ്യമായിരുന്നു.എന്നാൽ ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയയിലെ കടൽതീരത്ത് ഒരു നിഗൂഢ വസ്തു വന്നടിയുന്നത്. ഈ വസ്തുവിന്റെ ഉറവിടം കണ്ടെത്താനാകാതെ വന്നതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. വിഷയം സോഷ്യൽമീഡിയ കൂടി ഏറ്റെടുത്തപ്പോഴാണ് ഐഎസ്ആർഒയുമായി ബന്ധപ്പെടുത്തിയും വാർത്തകൾ സജീവമായത്. ഇന്ത്യയുടെ ചന്ദ്രയാൻ 3ഉം ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തുവുമായി ആശ്ചര്യകരമായ ബന്ധമായിരുന്നു സോഷ്യൽ മീഡിയ മെനഞ്ഞത്.ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന്റെ ശേഷിപ്പുകളാണ് പടിഞ്ഞാറേ ഓസ്ട്രേലിയയിലെ ഗ്രീൻ ഹെഡ് തീരത്തടിഞ്ഞത് എന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്.
ചന്ദ്രയാനെ വഹിച്ച ജി.എസ്.എൽ.വി.മാർക്ക് 3 എന്ന എൽ.വി.എം.3 പുറന്തള്ളിയ ഭാഗമാണ് കടലിൽ പതിച്ച ശേഷം തീരത്ത് പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ഇക്കൂട്ടർ വാദിച്ചത്.എന്നാൽ ഇക്കാര്യത്തിൽ ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി തന്നെ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. എന്തായാലും ഓസട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു ചന്ദ്രയാൻ 3-ന്റെ അവശിഷ്ടമല്ല എന്നാണ്സ്പേസ് ഏജൻസി അറിയിക്കുന്നത്. എന്നാൽ അപ്പോഴും ഐഎസ്ആർഒയുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ചന്ദ്രയാന് മുൻപ് ലോഞ്ച് ചെയ്ത പിഎസ്എൽവിയുടെ അവശിഷ്ടങ്ങളാണ് കടൽതീരത്ത് ലഭിച്ചതെന്നാണ് ഏജൻസി സമൂഹമാദ്ധ്യമം വഴി അറിയിച്ചിരിക്കുന്നത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ മൂന്നാം സ്റ്റേജിന്റെ ചിത്രത്തിനും കടൽതീരത്തണിഞ്ഞ വസ്തുവിന്റെ സാമ്യതയും വാർത്ത പുറത്തു വന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.അതെ സമയം ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തിലെ യാത്ര പൂർത്തിയാക്കിയതായി ഐഎസ്ആർഒ അധികൃതർ അറിയിച്ചു.
പേടകം ട്രാൻസ് ലൂണാർ ട്രജക്ട്ടറിയിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പേടകത്തെ പുതിയ പാതയിലേക്ക് പ്രവേശിപ്പിച്ചത്. ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം അഞ്ചുതവണ ഉയർത്തിയതിനു ശേഷമാണ് പേടകം ട്രാൻസ് ലൂണാർ യാത്രയ്‌ക്കുള്ള പ്രവേഗം കൈവരിച്ചത്.ഓഗസ്റ്റ് 5 ന് പേടകത്തെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17-നായിരിക്കും ഇത് നടക്കുക.
ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha


























