Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിൽ പ്രതിയായിരുന്ന അഫ്‌സാന.... തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്‌സാന പറഞ്ഞു... പോലീസ് മുന്നാം മുറ ഉപയോഗിച്ചതായും അവർ വ്യക്തമാക്കി...

01 AUGUST 2023 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിൽ പ്രതിയായിരുന്ന അഫ്‌സാന. തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്‌സാന പറഞ്ഞു. പോലീസ് മുന്നാം മുറ ഉപയോഗിച്ചതായും അവർ വ്യക്തമാക്കി.

 

 

 

താൻ അങ്ങിനെ ഒരു തെറ്റ് ചെയ്തിട്ടില്ലെന്ന് അഫ്‌സാന പറഞ്ഞു. ഭർത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല താൻ. തനിക്ക് മാനസിക പ്രശ്‌നങ്ങളുമില്ല. താൻ ജീവനുതുല്യം സ്‌നേഹിച്ച ഭർത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പോലീസാണ്‌. മുകളിലെ കുഴി താനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും താൻ കാണിച്ച് കൊടുത്തില്ല. പോലീസിന്റെ പുറകിൽ നിൽക്കുക മാത്രമാണ് ചെയ്തത്. ഒറ്റയ്ക്ക് ഇത്തരം ഒരു കൃത്യം തനിക്ക് ചെയ്യാൻ സാധിക്കില്ലെന്നും അഫ്‌സാന കൂട്ടിച്ചേർത്തു.

 

 

ഏറ്റവും തലപ്പത്ത് ഇരിക്കുന്ന ഡി.വൈ.എസ്.പിയാണ് തന്നെ മർദിച്ചത്. പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും മർദിച്ചു. മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ മർദിച്ചു. അവരുടെ ആയുധം കൈകളാണ്. കൈ ചുരുട്ടിയാണ് തന്നെ അവർ അടിച്ചത്. ഒരു ആണിനെ പോലും അവർ ഇങ്ങനെ ഉപദ്രവിക്കില്ല. എന്നാൽ തനിക്ക് തന്റെ കുടുംബമാണ് വലുത്. അവരെ എല്ലാവരെയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിതാവിനെ കേസിൽപ്പെടുത്തുമെന്ന് പറഞ്ഞു. ഈ പ്രശ്‌നങ്ങൾ നടക്കുമ്പോൾ പിതാവ് സ്ഥലത്തില്ലെന്നും അഫ്‌സാന ചൂണ്ടിക്കാട്ടി.

 

 

 

'ആരും സമ്മതിച്ചുപോകും, അതുപോലുള്ള പീഡനങ്ങളാണ് കിട്ടുന്നത്. പോലീസിന്റെ മൂന്നാംമുറയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അവരാണ് പറയുന്നത് ഞാൻ കൊന്നു എന്ന്. എന്റെ കുഞ്ഞിനെ ഓർത്ത് ഞാൻ സമ്മതിച്ചു. കുട്ടികൾക്കുള്ള കൗൺസിലിങ് റൂമിൽ വച്ചാണ് മർദിച്ചത്. ഞാൻ ജയിലിൽ കയറുന്നത് വരെ ഒരുപാട് സഹിച്ചു. വ്യാഴാഴ്ചയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ക്യാമറകളൊന്നും ഇല്ലാ എന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. എന്നാൽ അവിടെ വച്ച് ഞാൻ കാണുന്നത് ധാരാളം ക്യാമറകളാണ്', അഫ്സാന പറഞ്ഞു.

 

 

ഏതൊരു ആൾക്കൂട്ടത്തിലും തിരക്കുന്ന മുഖം നൗഷാദിന്റേതാണ്. ഇതിനെ തുടർന്നാണ് അടൂരിൽ വച്ച് നൗഷാദെന്ന് സംശയിച്ച വ്യക്തിയെ കണ്ടപ്പോൾ പോലീസിനെ അറിയിച്ചത്. പിന്നാലെ വിഷയം അന്വേഷിക്കാമെന്ന് പറഞ്ഞവരാണ് തന്റെ പേരിൽ ആരോപണം ഉന്നയിച്ചത്. എന്നാൽ പിന്നീട് സഹിക്കാൻ പറ്റാത്ത വേദനകൾ വന്നപ്പോൾ താൻ ചെയ്യാത്ത തെറ്റ് സമ്മതിച്ചു.

 

നൗഷാദിനെ സമീപവാസികൾ ചേർന്ന് മർദിച്ചു എന്ന് പോലീസ് പറയുന്ന ദിവസം വീട്ടിൽ നല്ല വഴക്കുണ്ടായിരുന്നു. അന്ന് താൻ കുഞ്ഞുങ്ങളുമായി ഇറങ്ങി. ഈ പ്രശ്‌നങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ദേഹത്ത് ഒരു തുണിയും ഇല്ലാതെ വഴി നീളെ നടന്ന് ചീത്ത വിളിച്ചപ്പോൾ ചിലർ നൗഷാദിനെ മർദിച്ചു. എന്നാൽ ഇവരെയൊന്നും തനിക്ക് അറിയില്ല. തന്റെ കെെയ്യിൽ അന്ന് ഒരു ഫോൺ പോലുമില്ലെന്നും അഫ്സാന പറഞ്ഞു. അടികൊണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഭാ​ഗത്തുള്ള തെറ്റിന്‌ തന്നെയാണെന്നും അഫ്സാന കൂട്ടിച്ചേർത്തു.

നൗഷാദ് ജീവനോടെ ഉണ്ട് എന്നും ഇല്ലാ എന്നും മനസ്സിലുണ്ടായിരുന്നു. പോലീസുകാർ നൗഷാദ് മരിച്ചുവെന്ന് ഉറപ്പിച്ച് പറഞ്ഞു. കേരളത്തിൽ നൗഷാദ് ഇല്ലെന്നും അവർ പറഞ്ഞു. ഞാൻ ജയിലിലായതിന്റെ തൊട്ടടുത്ത ദിവസം നൗഷാദ് പോലീസ് സ്‌റ്റേഷനിലെത്തി, അഫ്‌സാന പറഞ്ഞു.

 

 

 

വഴക്കുണ്ടാകുന്ന സാഹചര്യത്തിൽ നൗഷാദിന് പിണങ്ങി പോകുന്ന സ്വഭാവമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹം ആഴ്ചകളോളം മാറി നിൽക്കാറുണ്ട്. തിരിച്ച് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനാലാണ് പോലീസിൽ പരാതി നൽകാതെ ഇരുന്നത്. എന്നാൽ ഇതിനിടെ നൗഷാദിന്റെ പിതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ് തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. കേസിനെ സംബന്ധിച്ച് തന്നെ ആദ്യം വിളിക്കുന്നത് ഒരു വനിതാ എസ്.ഐയാണ്. ഉച്ചയ്ക്ക് ശേഷമാണ് ഡി.വൈ.എസ്.പി എത്തുന്നത്. ആദ്യം അദ്ദേഹം നല്ല രീതിയിൽ സംസാരിച്ചെങ്കിലും പിന്നീട് സ്വഭാവം മാറുകയായിരുന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ പുറത്ത് പറയാൻ പറ്റില്ല. അതിനുശേഷമാണ് തന്നെ അദ്ദേഹം അടിക്കുന്നത്. ആ അടിയിൽ തന്റെ എല്ലാ ധൈര്യവും നഷ്ടപ്പെട്ടതായും അഫ്‌സാന വ്യക്തമാക്കി.

 

 

നൗഷാദിന് ഒപ്പം ജീവിക്കാൻ തനിക്ക്‌ താത്പര്യമില്ല. ഒരുപാട് സഹിച്ചു. വിവാഹമോചനത്തിനുള്ള നടപടിയുമായി മുന്നോട്ട് പോകും. എന്നാൽ അദ്ദേഹം മക്കളെ കാണുന്നതിൽ തനിക്ക് വിരോധമില്ലെന്നും അഫ്‌സാന പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനാണ് തീരുമാനം. ഒരു സ്ത്രീക്കും ഇതുപോലെ ഒരു അവസ്ഥ വരാൻ പാടില്ല. വിഷയത്തിൽ കോടതിയേയും സമീപിക്കും. ഈ വിഷയത്തിൽ നീതി ലഭിക്കുന്നത് വരെ അവർ പോരാടുമെന്നും അഫ്സാന വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (17 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (32 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (46 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (59 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (6 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

Malayali Vartha Recommends