ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് പിടിയില്‍...

ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് പിടിയില്‍... പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷാജഹാന്‍ നസീറ ദമ്പതികളുടെ മകള്‍ ഷജീറയെ (30) വെള്ളത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ 8 വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് തേവലക്കര പാലയ്ക്കല്‍ ബദരിയ മന്‍സിലില്‍ അബ്ദുല്‍ ഷിഹാബിനെ (41) കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2015 ജൂണ്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെയാണ് കരിമീന്‍ വാങ്ങാമെന്നു പറഞ്ഞു സംഭവ ദിവസം മണ്‍റോതുരുത്തിന് അടുത്തുള്ള പെരിങ്ങാലത്തേക്ക് ഷജീറയെ പ്രതി ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
എന്നാല്‍, മീന്‍ വാങ്ങാതെ തിരികെ ജങ്കാറില്‍ വൈകുന്നരം 6.30ന് കല്ലുമൂട്ടില്‍ കടവില്‍ എത്തി. തലവേദനയെന്നു പറഞ്ഞു ഇരുട്ടുന്നതു വരെ കടവിലിരുന്നു. പിന്നീടു ഷജീറയെ ബോട്ടു ജെട്ടിയിലേക്കു കൊണ്ടു പോയി വെള്ളത്തിലേക്കു തള്ളിയിട്ടു. ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോഴും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നു മാറി പ്രതി ഫോണില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. വെള്ളത്തില്‍ നിന്നു വലിച്ചുകയറ്റിയ ഷജീറ അബോധാവസ്ഥയില്‍ മൂന്നു ദിവസം ചികിത്സയിലായിരുന്നു. പിന്നീടാണു മരിച്ചത്.
പ്രതിയുടേതു രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ അബ്ദുല്‍ ഷിഹാബിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നു ബന്ധം വേര്‍പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനു ശേഷമാണ് ഷജീറ മരിക്കുന്നത്. സ്ത്രീധനമായി നല്‍കിയ വെളുത്ത കാറിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് കിട്ടിയതെന്നാണ് ഷിഹാബ് പറഞ്ഞിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം സംഭവ ദിവസം മുതല്‍ പ്രതി സംശയത്തിന്റെ നിഴലിലായിരുന്നു. സംഭവത്തിനു ദൃക്‌സാക്ഷികള്‍ ഇല്ലാത്തതു കൊണ്ടാണ് അറസ്റ്റ് വൈകിയത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയാണു ഷജീറയെ വെള്ളത്തില്‍ തള്ളിയിട്ടതെന്ന നിഗമനത്തില്‍ എത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം .
"
https://www.facebook.com/Malayalivartha

























