Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ ഒരു മ്യൂസിയം ആയി മാറ്റാനുള്ള നിയമ നടപടി കൈക്കൊള്ളണമെന്ന ആവശ്യം സഭയിൽ..!സാമ്പത്തിക ബാധ്യതയാൽ വട്ടം ചുറ്റുന്ന സർക്കാർ ഇനി മുന്നോട്ടു പോകാൻ കണ്ണ് വച്ചിരിക്കുന്നത് പദ്മനാഭന്റെ സ്വത്തിലോ..?! സോഷ്യൽ മീഡിയ ചർച്ചയാവുന്നു..!

10 AUGUST 2023 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചക്കിടയിൽ ഉയർന്ന  വിഷയമാണ് ശ്രീ പദ്മനാഭ സ്വാമിയുടെ സ്വത്തു സംരക്ഷിക്കുന്നതിനെ കുറിച്ച് കോൺഗ്രസ് എം എൽ എ, എ പി അനിൽകുമാർ  നടത്തിയ പരാർശവും തുടർന്ന് മന്ത്രി ശിവന്കുട്ടി കൊടുത്ത മറുപടിയും. മദ്രസ്സകളുടെ നവീകരണത്തിനായി കമ്പ്യൂട്ടർ മുതലായവ വാങ്ങാൻ നൽകിയ കണക്കുകളെ കുറിച്ച് പറഞ്ഞ ശേഷമാണു   ഇദ്ദേഹം ഈ  കാലഘട്ടത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ ഒരു മ്യൂസിയം ആയി മാറ്റാനുള്ള നിയമ നടപടി കൈക്കൊള്ളണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്. ഇതിനു മന്ത്രി ശിവൻകുട്ടി നൽകിയ മറുപടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ആവശ്യം മുന്നോട്ടു വച്ചതാണെന്നും എന്നാൽ ഇപ്പോൾ സ്വത്തുക്കളുടെ മേൽനോട്ടമുള്ള രാജകുടുംബം അതിനെ എതിർത്ത് കൊണ്ടുമാണ് നടക്കാതെ പോയത് എന്നുമാണ് സഭയിൽ മറുപടി കൊടുത്തത്.

 

 

 


തൊഴിലാളി പാർട്ടി എന്ന ലേബലിൽ മുന്നോട്ടു പോകുന്ന സർക്കാരിന്റെ ഭാഗമായ മന്ത്രി കണ്ണ് തള്ളി പോകും വിധമാണ് രാജകുടുംബത്തെ പുകഴ്ത്തിയതും അവർ ജനങ്ങൾക്കായി ചെയ്ത നന്മകളെ കുറിച്ച് വാദിച്ചതും. സഭ ഒരുമിച്ചു രാജകുടുംബത്തോടു  അഭ്യർത്ഥിക്കണം പിൽഗ്രിം ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇതിനെ എതിർക്കാൻ തിരുവഞ്ചിയൂർ രാധാകൃഷ്ണൻ എം എൽ എയും വിഷ്ണുനാഥ് എം എൽ എയും മാത്രമേ സഭയിൽ ഉണ്ടായുള്ളൂ.

 

 



ഇതോടെ വിഷയം  സോഷ്യൽ മീഡിയയിലും ചർച്ചയായി. സാമ്പത്തിക ബാധ്യതയാൽ വട്ടം ചുറ്റുന്ന സർക്കാർ ഇനി മുന്നോട്ടു പോകാൻ കണ്ണ് വച്ചിരിക്കുന്നത് പദ്മനാഭന്റെ സ്വത്തിലാണോ എന്ന ചോദ്യമാണ് ഉയർന്നത്. ഇതുമാത്രമല്ല കഴിഞ്ഞ ജൂലൈ മാസം 28ാം തീയതി രാത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ഹെലികോപ്റ്ററാണെന്ന് സിവിയില്‍ ഏവിയേഷന്‍ വിദഗ്ദ ജേണലിസ്റ്റിന്റെ വെളിപ്പെടുത്തലും ചർച്ചയായി. മലയാള മനോരമയിലെ മുന്‍ ജേണലിസ്റ്റ് കൂടിയായ ജേക്കബ് കെ. ഫിലിപ്പാണ് ഹെലികോപ്റ്ററിന്റെ നമ്പര്‍ ഉള്‍പ്പെടയുള്ള വിവരങ്ങള്‍ നല്‍കിയത്. നോ ഫ്‌ളൈ സോണായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഇത്തരത്തില്‍ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നത് എന്നത് വന്‍ വിവാദമായിരുന്നു.

 

 

 

 

 

 

എന്നാല്‍ ഈ ഹെലികോപ്റ്റര്‍ ആരുടേത് എന്ന് ആരും വ്യക്തമായിരുന്നില്ല. എന്തുകോണ്ടാണ് ഇതിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ആരും പറയാതിരിക്കുന്നതെന്നും ജേക്കബ് കെ. ഫിലിപ്പ് ചോദിച്ചിരുന്നു. പല വട്ടം ഈ ഹെല്‌കോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി തിരികെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി എന്ന് ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്ടര്‍ 28 ന് രാത്രി 7.05 ന് പറന്നുയര്‍ന്ന് കുറേ ചുറ്റിപ്പറക്കലുകള്‍ക്കു ശേഷം 7.48 ന് തിരിച്ചിറങ്ങുന്നു. കളിക്കുന്ന ഡ്രോണ്‍ പോലും ഇവിടെ പറത്തുവാന്‍ പാടില്ല. അത്തരം ഒരു ഫ്‌ളൈ സോണ്‍ നിരോധിത മേഖലയില്‍ എങ്ങിനെ ഹെലികോപ്റ്റര്‍ എത്തി എന്നതും ചോദ്യമാണ്.  ഹെലികോപ്റ്ററിൽ നിന്ന് വീഡിയോ പകർത്താനും അതിലൂടെ മാപ്പിംഗ് നടത്താൻ സാധ്യമല്ലേ എന്നുള്ള ചോദ്യവും അന്ന് ഉയർന്നിരുന്നു.

 

 

 

 

 



ഹെലികോപ്റ്ററിന്റെ പറക്കലും സഭയിലെ ചർച്ചയും തമ്മിലുള്ള ബന്ധം എന്താണ് എന്ന ചോദ്യവും ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉയർന്നിട്ടുണ്ട് . അതിൽ ശ്രദ്ധ നേടുന്ന പോസ്റ്റാണ്  Dr. മഹേന്ദ്രകുമാർ പി എസ് എന്ന പ്രൊഫൈൽ നിന്നുള്ളത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

 

 



ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സമ്പത്ത് സർക്കാരിലേക്ക് എറ്റെടുക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ ചർച്ച നടന്നു എന്ന് കേൾക്കുന്നു...പ്രമുഖ വ്യവസായിയുടെ പുഷ്പക വിമാനം ഈയ്യിടെ ക്ഷേത്രത്തിന്റെ മുകളിൽ 5 റൗണ്ട് വട്ടമിട്ടു പറന്നതും ഇതും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന് സംശയമില്ലാതില്ല..
ബൈ ദുബായ് - പപ്പനാവന്റെ കായ് അവിടെ തന്നെ ഇരിക്കും ട്ടാ...
അത് കണ്ട് ഒരു കോയയും കോയയ്ക്ക് പെണ്ണ് കൊടുത്തവനും കുന്തളിക്കണ്ട..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (19 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (32 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends