പാലക്കാട് കൂട്ടുപാതയില്‍ ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു... ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക് പോയ ലോറിക്കാണ് തീപിടിച്ചത്, തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

പാലക്കാട് കൂട്ടുപാതയില്‍ ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു... ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക് പോയ ലോറിക്കാണ് തീപിടിച്ചത്,
തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
മരുത റോഡ് ബിപിഎല്‍ കൂട്ടുപാത ജംഗ്ഷനു സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഞ്ചിക്കോട് സ്വകാര്യ ടയര്‍ അസംസ്‌കൃത കമ്പനിയിലേക്ക് ലോഡ് കയറ്റാനായി മലപ്പുറത്തു നിന്ന് വന്നതാണ് ലോറി. ലോറിയുടെ എഞ്ചിനടയില്‍ നിന്നാണ് തീ പടര്‍ന്നത്.
മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ മലപ്പുറം സ്വദേശി മന്‍സൂര്‍ (46) ഇറങ്ങിയോടുകയായിരുന്നു.
കഞ്ചിക്കോട് നിന്നും പാലക്കാട് നിന്നും ഓരോ യൂണിറ്റ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. ലോറി ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha

























