ആഫ്രിക്കയില്‍ നിന്ന് കടത്തിയ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് .... തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസില്‍ വിചാരണ തുടങ്ങി... 4 സാക്ഷികളെ വിസ്തരിച്ചു,സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു , 30 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു

ആഫ്രിക്കയില്‍ നിന്ന് സിംബാബ്വെ ഹരാരെ വഴി മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് കടത്ത് കേസിന്റെ വിചാരണ തലസ്ഥാന ജില്ലാ കോടതിയില്‍ ആരംഭിച്ചു.
തിരുവനന്തപുരം ബാലരാമപുരം നെല്ലി വിളയില്‍ വീട് റെയ്ഡ് ചെയ്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സും (ഡിആര്‍ഐ) നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ (എന്‍സിബി) ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വന്‍ ലഹരി വേട്ടയില്‍ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ പിടികൂടിയ കേസിലാണ് വിചാരണ തുടങ്ങിയത്.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. 4 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു. 30 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. തൊണ്ടി മുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു മൊഴി നല്‍കി.
51 സാക്ഷികള്‍ ഉള്ള സാക്ഷിപ്പട്ടികയില്‍ സാക്ഷി വിസ്താരം ഈ മാസം 11 ന് പൂര്‍ത്തിയാക്കാനാണ് കോടതി ജൂലൈ 6 ന് ഷെഡ്യൂള്‍ ചെയ്തത്. പ്രതികളുടെ ജാമ്യഹര്‍ജികള്‍ ജൂണ്‍ 28 ന് തള്ളിയ കോടതി വിചാരണ തീരും വരെ പ്രതികള്‍ പുറം ലോകം കാണണ്ടെന്ന് വിലയിരുത്തി പ്രതികളെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു. ജൂലൈ 6 ന് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി.
വാടക വീട്ടില്‍ ഹെറോയിന്‍ സൂക്ഷിച്ച , സന്തോഷ് ലാല്‍, രമേശ് , സഹായികളും കടത്തിന് സഹായിച്ചവരുമായ സിംബാബ്വേയില്‍ സ്വകാര്യ കമ്പനി അക്കൗണ്ടന്റായ ബിനുക്കുട്ടന്‍ , ബിനുവിന്റെ ബന്ധുവും മറ്റൊരു സൂത്രധാരനുമായ എന്‍. ഷാജി എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍.2022 സെപ്റ്റംബര്‍ 22 നാണ് വന്‍ ഹെറോയിന്‍ ശേഖരം പിടികൂടിയത്.
ആഫ്രിക്കയില്‍ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് ലാല്‍ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയില്‍ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന അന്വേഷണത്തിലാണ് മറ്റു 2 പേര്‍ 26 ന് പിടിയിലായത്.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടകക്ക് മുറിയെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 21 (സി) ( മയക്കുമരുന്ന് നിര്‍മ്മാണവും തയ്യാറാക്കലുമായി ബന്ധപ്പെട്ട ലംഘനം ) (കുറ്റം തെളിയുന്ന പക്ഷം 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റം) , 23 (സി) (ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി ഇറക്കുമതി ചെയ്യല്‍) (20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റം) , 28 ( മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ശ്രമം) ( കുറ്റത്തിനുള്ള അതേ ശിക്ഷ) , 29 (8 സി ) ( നിര്‍മ്മിക്കാനും കൈവശം വക്കാനും വില്‍ക്കാനും കടത്താനും പണ്ടകശാലയില്‍ സൂക്ഷിക്കാനും മറ്റുമുള്ള പ്രേരണയും ക്രിമിനല്‍ ഗൂഢാലോചനയും) (കുറ്റത്തിനുള്ള അതേ ശിക്ഷ) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























