ലോറി തിരികെ ഏല്‍പ്പിക്കാത്തതിന് കാപ്പ കേസ് പ്രതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് മൃത പ്രായനാക്കിയ കേസ് ... മൂന്നാം പ്രതി മനു റൊണാള്‍ഡിന് ജാമ്യമില്ല ,തട്ടിക്കൊണ്ടു പോകല്‍ ലോറിയുടമയായ യുവതി ഷെറിന്റെ ഗൂഢാലോചനയില്‍

ലോറി തിരികെ ഏല്‍പ്പിക്കാത്തതിന് ലോറിയുടമയായ ഷെറിന്‍ എന്ന യുവതിയുടെ ഗൂഢാലോചനയില്‍ കാപ്പ കേസ് പ്രതിയും ലോറി ഡ്രൈവറുമായ നിസാമിനെ കിളിമാനൂരില്‍ ഏഴംഗ ഗുണ്ടാസംഘം കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും രക്ഷപ്പെട്ടോടിയ നിസാമിനെ തട്ടിക്കൊണ്ടു പോയി കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് മൃതപ്രായനാക്കുകയും ചെയ്ത കേസില്‍ പ്രതി മനു റൊണാള്‍ഡിന് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. തട്ടിക്കൊണ്ടു പോകല്‍ നടന്നത് ലോറിയുടമയായ കല്ലമ്പലം സ്വദേശിനി ഷെറിന്‍ മുബാരക്ക് എന്ന യുവതിയുടെ ഗൂഢാലോചനയിലാണെന്നാണ് കേസ്.
2022 നവംബര്‍ 28 ന് രാത്രി ഒമ്പതോടെ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് നിസ്സാമിനെ തട്ടിക്കൊണ്ടുപോയത്.
ഗൗരവമേറിയ ആരോപണമുള്ള കേസിനാധാരമായ കുറ്റകൃത്യത്തില്‍ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നു. പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നുണ്ട്. ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികള്‍ ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.
നിരവധി കുറ്റകൃത്യങ്ങളില്‍പ്പെട്ട് കാപ ചുമത്തിയിട്ടുള്ള നിലമേല്‍ വാഴോട് മൈലകുന്നില്‍ വീട്ടില്‍ എ. നിസ്സാം (40) എന്ന ചിഞ്ചിലാനെയാണ് അവശനിലയില്‍ പോലീസ് കണ്ടെത്തിയത്.
കല്ലമ്പലം നിവാസി ഷെറിന്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലും കല്ലമ്പലം , കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ പല കേസുകളില്‍ പ്രതിയുമായ കര്‍ണ്ണല്‍ രാജിന്റെ മേല്‍നോട്ടത്തിലുള്ളതുമായ ലോറി , ഇവരുടെ ഡ്രൈവറായ നിസാം , ഓട്ടം പോയ ശേഷം തിര്യെ നല്‍കിയില്ല. ഈ വിരോധത്താല്‍ ഷെറിന്റെ ഗൂഢാലോചനയില്‍ കര്‍ണ്ണല്‍ രാജ് , ജോസ് ജോയി , മനു റൊണാള്‍ഡ് , ശിവകുമാര്‍ , ബിനു , ബിജു എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച് മൃത പ്രായനാക്കിയെന്നാണ് കേസ്. 2022 നവംബര്‍ 28 ന് രാത്രി ഒമ്പതോടെ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് നിസ്സാമിനെ തട്ടിക്കൊണ്ടുപോയത്
2022 ഡിസംബര്‍ 13 നാണ് പ്രധാന പ്രതികള്‍ അറസ്റ്റിലായത്.
ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിലെ നാലുപേരെയും ഇവര്‍ക്ക് സഹായം നല്‍കിയ ഒരാളെയും 2022 ഡിസംബര്‍ 13 ന് പിടികൂടി. കൊല്ലം അയത്തില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ ശിവകുമാര്‍ (28), മണമ്പൂര്‍ മുള്ളറംകോട് സതി നിവാസില്‍ ബിനു (32), പുല്ലമ്പാറ വിജിഭവനില്‍ ബിജു (39), നരിക്കല്ലുമുക്ക് ബിസ്മി ബംഗ്ലാവില്‍ ഷെറിന്‍ മുബാറക്ക് (38), ഇവരെ സഹായിച്ച തൊടുപുഴ ഇലവുംതടത്തില്‍ വീട്ടില്‍ ആഷിഖ് (35) എന്നിവരെയാണ് ആദ്യം പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ്:
കല്ലമ്പലം സ്വദേശിനി ഷെറിന്‍ മുഹമ്മദിന്റെ ലോറി നിസ്സാം ഓട്ടംപോയശേഷം തിരിച്ചുനല്‍കിയില്ല. നിരവധി കേസുകളില്‍ പ്രതിയായ കര്‍ണല്‍ രാജിനായിരുന്നു ലോറിയുടെ മേല്‍നോട്ടം. തുടര്‍ന്ന് നിസ്സാമിനെ വകവരുത്താന്‍ ഷെറിന്‍ ഗൂഢാലോചന നടത്തി ഗുണ്ടാസംഘത്തെ ചുമതലപ്പെടുത്തി. കര്‍ണ്ണല്‍ രാജ്, ജോസ് ജോയി, മനു റൊണാള്‍ഡ്, ശിവകുമാര്‍, ബിനു, ബിജു എന്നിവര്‍ രണ്ടു കാറുകളിലായി കിളിമാനൂരില്‍ എത്തി നിസ്സാമിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു. രക്ഷപ്പെടുന്നതിനിടെ പിടികൂടി മര്‍ദിച്ച് കാറിലിട്ട് കൊണ്ടുപോയി. കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദനം തുടരുന്നതിനിടെ നിസ്സാം രക്ഷപ്പെട്ടു. ബന്ധുക്കളുടെ പരാതിയില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് നാലു പേരെ പിടികൂടിയതും. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറുകളും കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങല്‍ ഡിവൈഎസ്പി ബിനുവിന്റെ നിര്‍ദേശാനുസരണം കിളിമാനൂര്‍ ഐഎസ്എച്ച് ഒ എസ് സനൂജ്, വിജിത്ത് കെ നായര്‍, ബാബു, ഷജീം, താഹിറുദ്ദീന്‍, മഹേഷ്, ബിനു, ഷിജു, കിരണ്‍, ശ്രീരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
"
https://www.facebook.com/Malayalivartha

























