പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്ന് ആവശ്യവുമായി എൽഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും.
പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ എത്തുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രചാരണം അടിസ്ഥാന രഹിതം കഴിവുള്ള നിരവധിപേർ പാർട്ടിക്കുള്ളിൽ ഉണ്ട് ഇവരിൽ നിന്ന് ആരാകണം സ്ഥാനാർഥി എന്ന കാര്യത്തിൽ 12ന് പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























