മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി...

മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് .
ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും കട്ടിലില്‍ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 30ാം തീയതിയാണ് 80 കാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മര്‍ദിച്ചത്. വൈകീട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നല്‍കി. അത് കഴിക്കാന്‍ വിസമ്മതിച്ച തങ്കമ്മയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു.
ഭക്ഷണം നിലത്ത് തുപ്പിയതോടെ സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് താഴെ വീണ തങ്കമ്മയുടെ തല കട്ടിലില്‍ ഇടിപ്പിക്കുകയും ചെയ്തു. പിറ്റേദിവസം അമ്മ കട്ടിലില്‍ നിന്ന് നിലത്തുവീണെന്ന് മകന്‍ അയല്‍വാസികളെ അറിയിച്ചു. അവരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
ശരീരത്തിലെ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴാം തീയതി ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സജീവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സജീവ് കുറ്റം സമ്മതിച്ചതായും പൊലിസ് .
https://www.facebook.com/Malayalivartha

























