ശബരിമലയില്‍ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി....

ശബരിമലയില്‍ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി. നിറപുത്തരിക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ പതിനെട്ടാം പടിയില്‍ നിന്ന് സ്വീകരിച്ച ശേഷം തന്ത്രി കണ്ഠര് രാജീവരര് നെല്‍ക്കതിരുകള്‍ പൂജിച്ച് ശ്രീകോവിലിനുള്ളില്‍ എത്തിച്ച് പ്രത്യേക പൂജ നടത്തി.
തുടര്‍ന്ന് നട തുറന്ന് നെല്‍ക്കതിരുകള്‍ ശ്രീകോവിലിന് മുന്നില്‍ കെട്ടിയിട്ടു. നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്.
പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പ്രസാദമായി നല്‍കുന്നതാണ്. തുടര്‍ന്ന് നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടന്നു. ഈ വര്‍ഷത്തെ നിറപുത്തരി മഹോത്സവം പൂര്‍ത്തിയാക്കിയതിനു ശേഷം രാത്രി 10.00 മണിക്ക് ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.
ഇനി ചിങ്ങമാസ പൂജകള്‍ക്കായാണ് നട തുറക്കുക. ഓഗസ്റ്റ് 16-ന് ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നശേഷം ഓഗസ്റ്റ് 21-ന് പൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. തുടര്‍ന്ന് ഓണം നാളിലെ പൂജകള്‍ക്കായി 27-ന് വീണ്ടും നട തുറക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























