കോഴിക്കോട് ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

കോഴിക്കോട് ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിന്റെ മുന്‍വശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങിയനിലയിലായിരുന്നു.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കല്ലായി സ്വദേശി മെഹ്ഫൂദ് സുല്‍ത്താന്‍ (20), ഒപ്പം യാത്രചെയ്ത നടുവട്ടം സ്വദേശിനി നൂറുല്‍ഹാദി (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
ബീച്ച് ഭാഗത്തേക്ക് പോവുന്ന സിറ്റിബസും എതിരേ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പിന്നീട് പരിസരത്തുണ്ടായിരുന്നവരും ബീച്ച് അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെമരിച്ചു. നൂറുല്‍ഹാദി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
വെള്ളിമാടുകുന്ന് ജെ.ഡി.ടി. (ഐ.സി.ടി.) കോളേജില്‍ ബി.എ. ഇക്കണോമിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നൂറുല്‍ഹാദി. വലിയങ്ങാടിയില്‍ ചുമട്ടുതൊഴിലാളിയായ നടുവട്ടം വടക്കേ കണ്ണഞ്ചേരി പറമ്പില്‍ അര്‍ബാന്‍ നജ്മത്ത് മന്‍സിലില്‍ കെ.പി. മജ്റൂവിന്റെയും സലീക്കത്തിന്റെയും മകളാണ് നൂറുല്‍ഹാദി.
അഫ്സലും അഫീലയും സഹോദരങ്ങളാണ്. ഓട്ടോ ഡ്രൈവറായ പള്ളിക്കണ്ടി വട്ടക്കുണ്ട് വീട്ടില്‍ മൊയ്തീന്‍കോയയുടെയും സഫിയയുടെയും മകനാണ് മെഹ്ഫൂദ് സുല്‍ത്താന്‍.അപകടത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
https://www.facebook.com/Malayalivartha

























