മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയ്ക്കും, പെണ്‍കുഞ്ഞ് പിറന്നു...തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്....അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു...നഗരസഭയിൽ വൻ ആഘോഷം...

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും വിവാഹിതരായത്.നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറായത്.തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് വിശദമാക്കി.
2022 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. സിപിഎമ്മിന്‍റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു.ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽസിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ.കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. അടിമുടി പാർട്ടി സ്റ്റൈലിലായിരുന്നു ഇവരുടെ വിവാഹവും ക്ഷണക്കത്തും.
ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നേരത്തെ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞുള്ള വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. 2020 ഡിസംബർ മാസത്തിലാണ് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേറ്റത്. 21 വയസായിരുന്നു ആര്യയ്ക്ക് പ്രായം. അഞ്ചു മാസങ്ങൾ കൂടി കഴിഞ്ഞതും 27 വയസുള്ള സച്ചിൻ ദേവ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായി ചുമതലയേറ്റു .ആര്യക്കും സച്ചിനും കടിഞ്ഞൂൽ കണ്മണിയായി ഒരു മകളാണ് പിറന്നത്. ബാലസംഘം പ്രവർത്തന കാലം മുതൽ ആര്യയും സച്ചിനും തമ്മിൽ പരിചയമുണ്ടായിരുന്നു.ഏറെ നാളത്തെ സൗഹാർദ്ദത്തിന് ശേഷമാണ് വിവാഹം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത് എന്ന് ആര്യ രാജേന്ദ്രൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഒരേ ആശയത്തിൽ വിശ്വസിക്കുന്നവരായതിനാൽ, പരസ്പരം മനസിലാക്കാൻ ഇത് സഹായിച്ചു എന്ന് ആര്യ.തിരുവനന്തപുരം ഓൾ സെയ്‌ന്റ്‌സ് കോളേജിൽ ബി.എസ്.സിക്ക് പഠിക്കുന്ന നാളിലാണ് ആര്യ രാജേന്ദ്രൻ മേയറായി ചുമതലയേൽക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദം ഉള്ളയാളാണ് സച്ചിൻ ദേവ്.ചുവന്ന രക്തഹാരം പരസ്പരം അണിയിച്ചാണ് ആര്യയും സച്ചിനും വിവാഹിതരായത്. തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ ഒരുങ്ങിയ പ്രത്യേക വേദിയിൽ വച്ചായിരുന്നു വിവാഹം. വിവാഹാഭരണങ്ങളുടെ അതിപ്രസരം ഒഴിവാക്കിയ മേയറുടെ വേഷവിധാനങ്ങളും അന്ന് ശ്രദ്ധനേടിയിരുന്നു
https://www.facebook.com/Malayalivartha

























