ഇല്ലിക്കല്‍ കവലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം....

ഇല്ലിക്കല്‍ കവലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലര്‍ച്ചെയാണ് അപകടം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന ബസ്, എതിര്‍ ദിശയില്‍ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. കുമരകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























