Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

വിജയാ.. വീണേ... റിയാസേ....കേരളം നമിച്ചു നിങ്ങളെ.....തൊണ്ടിയോടെ മോഷണം പിടിച്ചാലും ഞാനൊന്നും കട്ടില്ലെന്നു പറയുന്നതാണ് സിപിഎമ്മിന്റെ ഇക്കാലത്തെ നയം......സഖാവ് മൊയ്തീന്‍ കട്ടാലും പ്രശ്‌നമല്ല..... ഇടുക്കിയില്‍ പുറംപോക്ക് സ്ഥലത്ത് സിപിഎം പാര്‍ട്ടി ഓഫീസ് പണിത് കേസായാലും പ്രശ്‌നമല്ല.....

26 AUGUST 2023 10:57 AM IST
മലയാളി വാര്‍ത്ത

തൊണ്ടിയോടെ മോഷണം പിടിച്ചാലും ഞാനൊന്നും കട്ടില്ലെന്നു പറയുന്നതാണ് സിപിഎമ്മിന്റെ ഇക്കാലത്തെ  നയം. മുഖ്യമന്ത്രി പിണറായി വിജയനാവട്ടെ, മകള്‍ വീണയാവട്ടെ, മരുമകന്‍ മന്ത്രി റിയാസാകട്ടെ ഒരാള്‍ക്കും ഒരു  നാണക്കേടുമില്ല. സഖാവ് മൊയ്തീന്‍ കട്ടാലും പ്രശ്‌നമല്ല. ഇടുക്കിയില്‍ പുറംപോക്ക് സ്ഥലത്ത് സിപിഎം പാര്‍ട്ടി ഓഫീസ് പണിത് കേസായാലും പ്രശ്‌നമല്ല. മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകനെ പെണ്ണുകേസിനും പിടിച്ചാലും പ്രശ്‌നമല്ല. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെല്ലാം പെണ്ണുകേസുകളില്‍  പിടിക്കപ്പെട്ടാലും  പാര്‍ട്ടിക്ക് പ്രശ്‌നമില്ല.മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ ശരയല്ലെന്നും ആ സ്ഥാപനത്തിലേക്ക് കോടികളുടെ  മാസപ്പടി വരവുണ്ടായിരുന്നുവെന്നും തെളിവ് നിരത്തിയാലും സഖാക്കള്‍ക്ക് നാണമില്ല.

 

ഭാര്യയുടെ തട്ടിപ്പിനെക്കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചാല്‍ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയോടെ ചിരിക്കുകയും ഹാപ്പി ഓണം ആശംസിക്കുകയും ചെയ്യുന്ന ഒരു ഭര്‍ത്താവ്.പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോഴും അനങ്ങാപ്പാറ നയത്തില്‍ ഒന്നുമറിയാതെ കഴിയുന്ന ദേശീയ നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും.  പാര്‍ട്ടിയെ വിറ്റും ആദര്‍ശം പണയം വച്ചും കോടികള്‍ സമ്പാദിക്കുന്ന സിപിഎം നേതാക്കളുടെ ഇക്കാലത്തെ പോക്കില്‍ ഒരു പരാതിയുമില്ലാത്ത കുറെയേറെ അണികള്‍. നേതാക്കള്‍ക്ക് സിന്ദാബാദ് വിളിക്കാനും അവരെ ന്യായീകരിക്കാനും മാത്രം ജീവിക്കുന്ന അണികള്‍ക്ക് സ്വന്തമായ ചിന്താശക്ഷിപോലും നഷ്ടമായിരിക്കുന്നു.ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന വക്രബുദ്ധിയാണ് സിപിഎം നേതാക്കളുടേത്. മോഷണക്കാര്യം ചോദിക്കുമ്പോള്‍ ആത്മീയകാര്യങ്ങള്‍ പറയുന്ന നയമാണ് സിപിഎംകാരുടേത്. ഇത്രയേറെ കളങ്കിതനായിരിക്കെയും പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിനുണ്ടായ വികസനത്തെക്കുറിച്ചാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരായ കരിമണല്‍ കമ്പനി മാസപ്പടി ആരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയയിരിക്കുകയാണ്  എ.സി. മൊയ്തീന്റെ ഇ.ഡി കുരുക്ക്. മുന്‍ മന്ത്രികൂടിയായ മൊയ്ദീന്റെ  വീട്ടില്‍ റെയ്ഡ് നടത്തി ഇ.ഡി പുറത്തുവിട്ട വിവരങ്ങള്‍ പാര്‍ട്ടിക്ക് വലിയ പരിക്കാണ് ഏല്‍പിച്ചിരിക്കുന്നത്.  കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും എം.എല്‍.എയും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനും പങ്കുണ്ടെന്ന് വരുമ്പോള്‍ സിപിഎം നേതൃത്വം അപ്പാടെ  സംശയനിഴലിലാവുകയാണ്. ബാങ്ക് തട്ടിപ്പില്‍ നേതാക്കള്‍ക്ക് പങ്കില്ല, പാര്‍ട്ടി അറിഞ്ഞില്ല എന്നിങ്ങനെയാണ് നാളിതുവരെ സി.പി.എം നല്‍കിയ വിശദീകരണങ്ങള്‍. മൊയ്തീന്റെ വീട്ടിലെ റെയ്ഡിനുശേഷം ഇ.ഡി പുറത്തുവിട്ട വിവരങ്ങള്‍ കേരളത്തെ അപപ്പാടെ ഞെട്ടിച്ചിരിക്കുന്നു.

 

തുപ്പാനും ഇറക്കാനും വയ്യാത്ത സ്ഥിതിയില്‍  പാര്‍ട്ടി അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുകയാണ്. പാലൊളിക്കും ഹംസയ്ക്കുശേഷം സിപിഎം വളര്‍ത്തിയെടുത്ത മുസ്ലീം സഖാവാണ് സംശുദ്ധ പ്രതിച്ഛായയുള്ളതായി അവകാശപ്പെട്ടിരുന്ന എ.സി. മൊയ്തീന്‍. ദീര്‍ഘകാലം എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയുമായിരുന്നിട്ടും കാര്യമായ സാമ്പത്തിക ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ പോലും വെളിപ്പെടുത്താത്ത 31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ  കണക്കാണ് ഇ.ഡി റെയ്ഡില്‍  പുറത്തുവിട്ടിരിക്കുന്നത്. ബിനാമികള്‍വഴി 45 കോടിയുടെ വായ്പ തരപ്പെടുത്തിയതിന് മൊയ്തീന്‍ ഇടപെട്ടുവെന്നതിന് തെളിവായി ബാങ്ക് ജീവനക്കാരുടെയും സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴിയുണ്ട്. മൊയ്ദീന്‍ വരെ ഇത്തരത്തില്‍ ചെയ്യുമെങ്കില്‍ സിപിഎം നേതാക്കളില്‍ മോഷ്ടിക്കാത്തവര്‍ ഒരാള്‍പോലുമില്ലേ എന്ന ചോദ്യമാണ് പുറത്തുവരുന്നത്.
സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളേറെയും പുറംപോക്ക് സ്ഥലത്തായിരുന്നുവെന്നും അവയേറെയും പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ പതിച്ചെടുത്തതാണെന്നും വിവരമുള്ള മനുഷ്യര്‍ക്കൊക്കെ വ്യക്തമാണ്. ഇടുക്കി ജില്ലയിലെ ഏറെ പാര്‍ട്ടി ഓഫീസുകളും ഇത്തരത്തില്‍ പുറംപോക്കില്‍ നാലുകാല്‍ പന്തലില്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്.

പിന്നീട് അത് ഷെഡ്ഡ് കെട്ടിടമായും അതിനുശേഷം കോണ്‍ക്രീറ്റ് മന്ദിരമായും അതുംകഴിഞ്ഞ് ബഹുനില കെട്ടിടമായുമൊക്കെ മാറിയ കഥ സഖാക്കള്‍ക്കു മാത്രമല്ല പഴമക്കാര്‍ക്കൊക്കെ വ്യക്തമാണ്.അങ്ങനെയിരിക്കെയാണ് ഇടുക്കിയിലെ സിപിഎം  ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ഓഫീസുകളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചത്. ജില്ലാ കലക്ടര്‍ക്കാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്.ഇതേ സമയത്തുതന്നെ  ഇടുക്കിയില്‍ ജില്ലാ കലക്ടര്‍ ഭൂവിഷയങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി  എം എം മണി എംഎല്‍എ കളത്തിലിറങ്ങിയിരിക്കുന്നു.  ശാന്തന്‍പാറ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തടഞ്ഞതിലാണ് കലക്ടര്‍ക്കെതിരെ എം എം മണി രംഗത്തെത്തിയത്. സിപിഎമ്മിന് അപകീര്‍ത്തിയുണ്ടാക്കിയ ഇടുക്കി കളക്ടറെ സര്‍ക്കാര്‍ ഇനി ഏതു നിമിഷം വേണമെങ്കിലും തെറിപ്പിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (12 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (29 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (42 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (44 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

Malayali Vartha Recommends