എംസി റോഡില്‍ വല്ലത്ത് ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം....

എംസി റോഡില്‍ വല്ലത്ത് ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ജോസിന്റെ മകള്‍ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.
സ്‌കൂട്ടറില്‍ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നില്‍നിന്നെത്തിയ ടിപ്പറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഒക്കല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറാണ് ക്രിസ്റ്റി ജോസ്.
സംസ്‌കാരം പിന്നീട്. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി വഴി കാണിക്കുന്നതിനാണ് പിതാവ് കൂടെ പോയത്. മാതാവ്: മേരി, സഹോദരങ്ങള്‍ ജെസ്റ്റി, സ്റ്റെഫിന്‍.അവിവാഹിതയാണ്.
"
https://www.facebook.com/Malayalivartha


























