വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി... പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം

വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി... പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം.
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം 11.40ഓടെയാണ് പൂര്‍ത്തിയായത്. മരിച്ച ഒമ്പതു പേരുടെയും മൃതദേഹം ഉടന്‍ മക്കിമല എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.തുടര്‍ന്ന് അഞ്ച്‌പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്‌കരിക്കും.
ഒരാളുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കിമല ആറാം നമ്പര്‍ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠന്‍ പൊലീസിനു നല്‍കിയ മൊഴി.
ഇന്നലെ വൈകീട്ട് മൂന്നരയോടെ മാനന്തവാടി-തലശ്ശേരി റോഡില്‍ തലപ്പുഴ തവിഞ്ഞാല്‍ 43ാം മൈല്‍- വാളാട് റോഡിലെ കണ്ണോത്തുമല കവലയിലായിരുന്നു അപകടം. കൂളന്‍തൊടിയില്‍ ലീല (60), സഹോദരന്റെ ഭാര്യ കാര്‍ത്യായനി (65), ശാന്ത (61) മകള്‍ ചിത്ര (32), ശോഭന (60), റാബിയ (55), ഷാജ (38), ചിന്നമ്മ (59), റാണി (58) എന്നിവരാണ് മരിച്ചത്. ഉമാദേവി (40), മോഹന സുന്ദരി (42), ജയന്തി (38), ലത (38), ജീപ്പോടിച്ച മണി (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും തവിഞ്ഞാല്‍ തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലുള്ളവരാണ്. ലതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാളാടിലെ സ്വകാര്യ തേയിലത്തോട്ടത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വളവും ഇറക്കവുമുള്ള റോഡില്‍നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 25 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും സമീപത്തുള്ളവര്‍ എല്ലാവരേയും സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലുമായി മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























