ഓണക്കിറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്ത് ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍...

ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി അറിയിച്ചു.
മൂന്നു ലക്ഷത്തിലധികം കിറ്റുകള്‍ റേഷന്‍ കടകളില്‍ സജ്ജമാണ്. തീരുന്ന മുറക്ക് കിറ്റുകള്‍ എത്തിക്കും. ഇന്നും നാളെയും മറ്റന്നാളുമായി മുഴുവന്‍ കിറ്റുകളും കൊടുത്തുതീര്‍ക്കും -മന്ത്രി പറഞ്ഞു.കിറ്റ് വിതരണം വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ .
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതര്‍ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാനായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























