പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്ഷവുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി....

പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്ഷവുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി. രണ്ട് എസ് ഐ മാരുടെയും ഡ്രൈവറുടെയും സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. വകുപ്പുതല അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ചൊവ്വാഴ്ച വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ വഞ്ചിയൂര് ബ്ലോക്ക് സെക്രട്ടറി വി നിതിനും പൊലീസും തമ്മില് തര്ക്കുമുണ്ടാകുകയായിരുന്നു.
തുടര്ന്ന് വൈകുന്നേരം ആറ് മുതല് മൂന്ന് മണിക്കൂറോളം പൊലീസ് സ്റ്റേഷനുമുന്നില് സംഘര്ഷാവസ്ഥയി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന് ശ്രമിച്ച ഡി വൈ എഫ് ഐ - സി പി എം പ്രവര്ത്തകരും പൊലീസും തമ്മില് ഉന്തും തള്ളുമുണ്ടായി.
സംഘര്ഷത്തിനിടെ പൊലീസിന്റെ മര്ദ്ദനമേറ്റ നിതീനും പരാതി നല്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില് വച്ച് ഇരുമ്പു വടി കൊണ്ട് തന്നെ മര്ദ്ദിച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. തുടര്ന്ന് വകുപ്പ് തല അന്വേഷണം നടത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























