Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

സി പി എമ്മിൽ പൊട്ടിത്തെറി എം.വി.ഗോവിന്ദനും പിണറായിയും തെറ്റി? തന്നെ കരുതിക്കട്ടി ബുദ്ധിമുട്ടിലാക്കാൻ പാർട്ടി സെക്രട്ടറി ശ്രമിക്കുന്നു, എന്നാണ് പിണറായിയുടെ മനസിലിരുപ്പ്.....ആളുകൾ മറക്കാൻ ശ്രമിക്കുന്ന മാസപ്പടി വിവാദം ഇപ്പോൾ ആളി കത്തിക്കുന്നത് പാർട്ടി സെക്രട്ടറി .....മാത്യുവിനെ കുത്തി പുറത്തിടാൻ ശ്രമം തുടരുന്നു....

26 AUGUST 2023 02:32 PM IST
മലയാളി വാര്‍ത്ത
എം.വി.ഗോവിന്ദനും പിണറായിയും   തമ്മിൽ   തെറ്റി. തന്നെ കരുതിക്കട്ടി ബുദ്ധിമുട്ടിലാക്കാൻ പാർട്ടി സെക്രട്ടറി ശ്രമിക്കുന്നു എന്നാണ് പിണറായിയുടെ മനസിലിരുപ്പ്.ആളുകൾ മറക്കാൻ ശ്രമിക്കുന്ന മാസപ്പടി വിവാദം ഇപ്പോൾ ആളി കത്തിക്കുന്നത് എം.വി.ഗോവിന്ദനാണെന്ന് പിണറായിയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും കരുതുന്നു. ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വേദനയും മാനസിക സമ്മർദ്ദവുമാണ് പിണറായി അനുഭവിക്കുന്നത്. മാസപ്പടി വിവാദത്തിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പിണറായിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ ദിവസമാണ്.. മാത്യു കുഴൽനാടൻ തൻ്റെ വെല്ലുവിളി തത്കാലം അവസാനിപ്പിച്ചിട്ടും എം.വി.ഗോവിന്ദൻ മാത്യുവിനെ കുത്തി പുറത്തിടാൻ ശ്രമം തുടരുന്നു.. വീണയുടെ മാസപ്പടി മാത്യു മറന്നു പോയെങ്കിൽ ഓർമ്മിപ്പിക്കുകയാണ് ഗോവിന്ദൻ്റെ ലക്ഷ്യം.      മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത് എത്തിയത് രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തി. വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട് എന്നാണ് ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. രേഖ  പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്കാണ്.എല്ലാം സുതാര്യം ആണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ വീണയുടെ കമ്പനിയുടെ അവസ്ഥ ഇതാണോ?കമ്പനി തന്നെ പൂട്ടിപ്പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു.കുഴൽനാടൻ മറുപടി പറയേണ്ട കാര്യങ്ങൾ പലതുണ്ട്.ഏഴ് കാര്യങ്ങലില്‍ മാത്യു വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1.ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ വന്‍തോതിലുള്ള നികുതി വെട്ടിപ്പ് 2.ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തി

3.വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയിട്ട് അത് സ്വകാര്യ ഗസ്റ്റ് ഹൗസാണെന്ന് കള്ളം പറഞ്ഞു
4.നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് നികത്തി
5.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു
6.അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ്സ് നടത്തി
7.വിദേശ നിക്ഷേപത്തില്‍ ഫെമ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം. ഇതോടെ കുഴൽനാടനെ വീണ്ടും പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം.

മാത്യു കുഴൽനാടനെ നിശബ്ദനാക്കാനുള്ള ശ്രമങ്ങളാണ് പിണറായി നടത്തി കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനത്തിൻ്റെ അർത്ഥം തന്നെ ഇതാണ്. വിവാദങ്ങളെ വിവാദം കൊണ്ട് കത്തിക്കാൻ മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല.മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിലുള്ള യുദ്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാഹുൽ ഗാന്ധി പോലും ഇടപെട്ടിട്ടും തീരാത്ത വൈരാഗ്യമാണ് കുഴൽനാടൻ മുഖ്യമന്ത്രിയോട് കാണിക്കുന്നത്. ഇതിന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലേക്ക്  മടങ്ങിപോകേണ്ടതുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടനോട്  മുഖ്യമന്ത്രി കയർത്തു. ഇതിലാണ് വിഷയങ്ങൾ കത്തി തുടങ്ങിയത്.  


മുഖ്യമന്ത്രി ഒളിച്ചോടാൻ ആണ് ശ്രമിച്ചതെന്ന് അടിയന്തരപ്രനമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്ത് വിഷയം ഉന്നയിച്ചാലും തടസപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. പറഞ്ഞത് പച്ചക്കള്ളം എന്ന് എന്നോടല്ല പറയേണ്ടത്. കോടതിയിൽ ആണ് പറയേണ്ടത്. പറഞ്ഞത് പിൻവലിച്ചു എന്ന് പറഞ്ഞിട്ടില്ല. ബാക്കി പറയാൻ വേണ്ടി മാറ്റി വെക്കുകയാണ് ചെയ്തത്. ബോധ്യം ഇല്ലാത്ത ഒരു കാര്യവും താൻ  ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര് ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ് . അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാഗ് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.  എന്നാൽ സ്വപ്നയും സംഘവും ക്ലിഫ് ഹൗസിൽ എത്തിയതിൻ്റെ വിഷ്വലുകൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈയിലുണ്ട്.


കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. ഇതിന് മറുപടി നൽകിയ പിണറായി, മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാം.  പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയും. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കുഴൽനാടന് മറുപടി നൽകി. പിന്നാലെ ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കർ സഭ  നിർത്തിവെച്ചു. 


 തുടർന്ന്  നിയമസഭയിൽ 'ചെറ്റ' പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഭരണത്തിന്‍റെ കൂടെ സമൂഹത്തിന്‍റെ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്യു കുഴൽ നാടനോട് എന്തെന്നില്ലാത്ത വൈരാഗ്യമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. വീട്ടിൽ ഇരിക്കുന്നവരെ നിയമസഭയിലേക്ക് വലിച്ചിഴച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം.  മാത്യു കുഴൽനാടൻ്റെ ജാതകം തന്നെ പിണറായി എടുപ്പിച്ചു. സംസ്ഥാന പോലീസിലെ ഉന്നതരായ മിടുക്കൻമാരെ ഉപയോഗിച്ച് കുഴൽനാടനനെതിരായ  രഹസ്യങ്ങൾ കണ്ടെത്തി. എന്നാൽ കുഴൽ നാടൻ ഇതെല്ലാം മുൻകൂട്ടി കണ്ടു. സംസാരിക്കുമ്പോൾ കാണിക്കുന്ന സത്യസന്ധത കുഴൽനാടൻ ജീവിതത്തിലും കാണിക്കാറുണ്ട്.കുഴൽ നാടൻ രംഗത്തിറങ്ങിയപ്പോൾ പതിവിന് വിപരീതമായി മന്ത്രിമാർ പിണറായിയെ സഹായിക്കാനെത്തി.ഇത് സി പി എം സംസ്ഥാന സമിതിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് മുഖ്യമന്ത്രി  അപകടത്തിൽ പെടുമ്പോൾ ട്രഷറി ബഞ്ചിൽ നിന്നും അദ്ദേഹത്തെ  സഹായിക്കാൻ ആരും എത്താറില്ല ഇതിൽ നിന്ന് വിപരീതമായിരുന്നു  സഭയിലെ  കാര്യങ്ങൾ.

 

മുഖ്യമന്ത്രിയെ എക്കാലവും പ്രതിസന്ധിയിലാക്കിയത് കുഴൽ നാടനാണ്. മുമ്പ് അദ്ദേഹം പിണറായിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. അത് സ്പീക്കർ തള്ളി.മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ  റൂളിംഗിനെ മാനിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അന്ന് വ്യക്തമാക്കി. നോട്ടീസിന്റെ മറുപടിയിലൂടെ തന്‍റെ  മകളുടെ കമ്പനിയുടെ   മെന്‍ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം  മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. വീണ വിജയനെ വ്യക്തിയെന്ന നിലയിൽ അല്ല  എക്സ്ട്രാ ലോജിക്കിന്റെ  ഡയറക്ടർ എന്ന നിലയിലാണ് അന്ന് പരാമർശം നടത്തിയത്. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കുന്നു. ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ  മുഴുവൻ  വാദവും മുഖ്യമന്ത്രി അംഗീകരിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കമ്പനിയുടെ മെന്‍റര്‍ എന്ന വിവരം  മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിക്ക് എന്തുകൊണ്ട് ജെയ്ക്കിന്‍റെ പേര്  വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു എന്ന് വിശദീകരിക്കണം. ഈ വിവാദത്തിന് പിന്നാലെ പോകാൻ ഇനി ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്ന് ആഗ്രഹിച്ചത് തെളിയിക്കാൻ കഴിഞ്ഞു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു എന്നത് വിശദീകരിക്കണമെങ്കിൽ അവർക്ക് ആകാമെന്നും കുഴൽ നാടൻ  പറഞ്ഞു. ജയിക് ബാലകുമാർ മകളുടെ മെന്‍റര്‍ അല്ല മകളുടെ കമ്പനിയുടെ മെന്‍റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. വീണ വിജയന്‍റെ  കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്‍റര്‍ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്‍റെ  ആരോപണം. കമ്പനിയുടെ ബാക് ഫയൽ അന്ന് പുറത്തു വിട്ടു വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.


മാത്യുവിൻ്റെ   അവകാശലംഘന നോട്ടിസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി പരിഗണിച്ചു നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു. . മകളുടെ കമ്പനിയുടെ മെന്റർ ആണ്  ജയിക്  എന്ന് ആദ്യം സൈറ്റിൽ കാണിച്ചത് പിന്നീട് എന്തിനു മാറ്റി.പിഡ്ബള്യൂസി വഴിയാണ് സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ നിയമനം കിട്ടിയത് എന്നിരിക്കെ സ്വർണ്ണക്കടത്ത് വിവാദം കൊണ്ടാണോ സൈറ്റിലെ മാറ്റം? ഇതെല്ലാം കേരളം ഇന്നും ചർച്ച ചെയ്യുന്നു. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നതെന്ന് കേരളം ഇന്ന് വിശ്വസിക്കുന്നു. സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്നും അകലുന്നതായി എം വി ഗോവിന്ദൻ  കരുതുന്നു.  ശിവശങ്കറെ മുഖ്യമന്ത്രി തള്ളി പറയാത്തതും വലിയ പ്രതിഷേധമാണ് പാർട്ടിക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്.  എല്ലാം മുഖ്യമന്ത്രിയുടെ ഒത്തു കളിയാണെന്ന് പാർട്ടിക്കാർ കരുതുന്നു.

 

എം.വി.ഗോവിന്ദനോട് നിശബ്ദനാവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. അത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചാൽ അത് നടക്കില്ലെന്ന് മുഖ്യമന്ത്രിക്കറിയാം.  എം.വി.ഗോവിന്ദൻ്റെ ഇടപെടലുകൾ പിണറായിയെ മാത്രമല്ല അദ്ദേഹത്തിൻ്റെ മകളെ കൂടി പ്രതിസന്ധിയിലാക്കിയിരിക്കുന്നു. മകളുടെ കമ്പനി നികുതി അടച്ചിട്ടില്ലെന്നതാണ് മാത്യുവിൻ്റെ വാദം.ഇത് ശരി വയ്ക്കുന്ന രേഖകൾ മാത്യുവിൻ്റെ കൈയിലുണ്ട്. മാത്യുവിനെ ഭയക്കുന്നപിണറായി പക്ഷേ സ്വന്തം പാർട്ടിക്കാരുടെ തൊഴുത്തിൽകുത്തിലാണ് ഏറ്റവുമധികം വിഷമം അനുഭവിക്കുന്നത്. വീണ നികുതി അടച്ചില്ലെങ്കിൽ അതിൻ്റെ രേഖകൾ ഹാജരാക്കാൻ  ഗോവിന്ദൻ വെല്ലുവിളിക്കുന്നു. രേഖകൾ ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ അത് ഹാജരാക്കട്ടെ എന്ന ലക്ഷ്യമാണ്  ഇവർക്കുള്ളത്.  മാത്യു കുഴൽ നാടനുമായി തൻ്റെ പാർട്ടി കാർക്ക് ബന്ധമുണ്ടോ എന്നും പിണറായി സംശയിക്കുന്നു. മുഖ്യമന്ത്രി മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് പാർട്ടി  പരിവാരങ്ങൾ ചെയ്യുന്നത്. വലിയ പ്രതിസന്ധിയാണ്  പിണറായി അനുഭവിക്കുന്നത്. വീട്ടുകാരോട് പോലും വിശദീകരിക്കാൻ കഴിയാത്ത തരത്തിൽ അശക്തനാണ് മുഖ്യമന്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (8 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (25 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (38 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (40 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (58 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

Malayali Vartha Recommends