Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ഓണക്കോടി വിതരണത്തിന് എത്തിയ നടൻ സുരേഷ് ഗോപിയെ അത്ഭുതപ്പെടുത്തി കാടിന്റെ മക്കൾ... കോട്ടൂരിലെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിന് വൻവരവേൽപ്പാണ് ഗോത്രവർഗക്കാർ‌ ഒരുക്കിയത്....

26 AUGUST 2023 04:17 PM IST
മലയാളി വാര്‍ത്ത

ഓണക്കോടി വിതരണത്തിന് എത്തിയ നടൻ സുരേഷ് ഗോപിയെ അത്ഭുതപ്പെടുത്തി കാടിന്റെ മക്കൾ. കോട്ടൂരിലെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിന് വൻവരവേൽപ്പാണ് ഗോത്രവർഗക്കാർ‌ ഒരുക്കിയത്. മൂകാംബിക ഭക്തജനക്കൂട്ടായ്‌മയായ മൂകാംബിക ഡിവോട്ടീസ് ട്രസ്‌‌റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വസ്ത്രസമർപ്പണത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു നടൻ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ മുഖ്യാതിഥിയായിരുന്നു.


സ്വീകരണത്തിന് ശേഷം പൊത്തോട് നിവാസികൾ നൽകിയ കരിക്കിൻ വെള്ളം കുടിക്കവെയാണ് അതിലിട്ടു നൽകിയ സ്ട്രോ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപെട്ടത്. ഈറത്തണ്ടിൽ തീർത്ത തീർത്തും പ്രകൃതിദത്തമായ സ്ട്രോ സൂപ്പ‌ർ സ്‌റ്റാറിനെ ഹഠാദാകർഷിച്ചു. ഉടൻ തന്നെ പേഴ്‌സണൽ അസിസ്‌റ്റന്റിനെ വിളിച്ച് താനും സുബ്രഹ്മണ്യ അഡിഗയും കരിക്ക് കുടിക്കാൻ ഉപയോഗിച്ച ഈറത്തണ്ട് കഴുകി കാറിലേക്ക് വയ‌്ക്കാൻ പറയുകയായിരുന്നു. കണ്ടു നിന്നവരെല്ലാം ഇതുകേട്ട് അമ്പരക്കുകയും ചെയ‌്തു. ഇത്തരം പ്രകൃതിജന്യമായ വസ്തുക്കളുടെ ഉപയോഗം നഗരവാസികളിലേക്കും പകർന്നു നൽകേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അതിനു വേണ്ട പൂർണപിന്തുണ തന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം ഊരുകാരെ അറിയിച്ചു.

 

 

 


സ്ട്രോ മുതൽ പായവരെ നിർമ്മിക്കാം ഈറത്തണ്ടിൽ

മുളയുടെ കുടുംബത്തിൽ നിന്നുള്ളതാണെങ്കിലും ഈറ എന്നാണ് ഊരു നിവാസികൾ ഈ സസ്യത്തെ വിളിക്കുന്നത്. കാടിനുള്ളിൽ ജലസാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത്. വട്ടി, മുറം, പായ എന്നീ ഉൽപ്പന്നങ്ങളും ഈറയിൽ നിന്ന് നിർമ്മിക്കുന്നുണ്ട്. ഈറപ്പായയിൽ കിടന്നുറങ്ങുന്നവർക്ക് നടുവേദന വരാനുള്ള സാദ്ധ്യത കുറവാണ്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ പ്രത്യേക ഉന്മേഷവും ഈറപ്പായ സമ്മാനിക്കും. അരുവികളിൽ നിന്ന് ഊരുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് വരെ ഈറത്തണ്ടുകൾ ഗോത്രവിഭാഗക്കാർ ഉപയോഗിക്കുന്നുണ്ട്.

''തൊഴിൽ ഉറപ്പിന് പോകുന്നതിനാൽ ഈറകൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം ഊരുകളിൽ അധികം നടക്കാറില്ല. എന്നിരുന്നാലും ശനി, ബുധൻ ദിവസങ്ങളിൽ കോട്ടൂർ കാണിച്ചന്തയിൽ എത്തിയാൽ ഉൽപ്പന്നങ്ങൾ വാങ്ങാം''-വില്യൻ കാണി.


5000 പേർക്കുള്ള ഓണക്കോടിയുമായി മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റ്

മൂകാംബികാ ഭക്തരുടെ കൂട്ടായ്‌മയായ ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്റ്റ് 5000 കുടുംബങ്ങൾക്കുള്ള ഓണക്കോടികളാണ് ഇക്കുറി നൽകുന്നത്. ഇതിന്റെ ഉദ്‌ഘാടനമാണ് പൊത്തോട് സെറ്റിൽമെന്റിൽ സുരേഷ് ഗോപി നിർവഹിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഒന്നരവർഷത്തിലധികമായി വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ വർഷം 300 പേർക്ക് ഓണക്കോടി നൽകിയിരുന്നു. സംസ്ഥാനത്താകെ 60,000ലേറെ അംഗങ്ങളുണ്ട്. ജീവകാരുണ്യപ്രവർത്തനം അമ്മ മൂകാംബികയ്ക്കുള്ള സമർപ്പണമാണെന്ന് ഭാരവാഹികൾ പറയുന്നു. 10,000 കുട്ടികൾക്ക് ഓണക്കോടികൾ നൽകുകയാണ് അടുത്ത ലക്ഷ്യം. നോക്കാനാരുമില്ലാത്തവർക്ക് മരുന്നുകളും ഭക്ഷണവും നൽകുന്ന പദ്ധതിയും ആലോചനയിലുണ്ട്.യെ വേട്ടയാടി.മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു.മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.

 

 

വികസനമാണ് പ്രചാരണ വിഷയമെങ്കിലും സൈബറിടങ്ങളിൽ പുതുപ്പളളിപ്പോര് അങ്ങനയെല്ല. സ്ഥാനാർത്ഥികളുടെ വ്യക്തി ജീവിതവും നടപ്പും സ്വത്തും അച്ഛന്‍റെ പ്രായവും പറഞ്ഞ് അധിക്ഷേപങ്ങളുടെ പേജുകളില്‍ പ്രചരിക്കുന്നു. ഏറ്റവുമൊടുവിൽ അച്ചു ഉമ്മനെതിരായ ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബറാക്രമണം ഉണ്ടായത്. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ അധിക്ഷേപങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു. സൈബർ പോരാളികളുടെ അതിരുവിടും പോസ്റ്റുകളെ ഇടത് സ്ഥാനാർത്ഥിയും തള്ളിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (9 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (26 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (39 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (41 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (59 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

Malayali Vartha Recommends