കട്ടും കയ്യിട്ടുവാരിയും സി.പി.എം മുന്നോട്ട് ...മൊയ്തീനും വീണയ്ക്കും പരവതാനി...ഇതാണ്ടാ സി.പി.എം സോഷ്യലിസം

കരവന്നൂരിലെ വായ്പാ തട്ടിപ്പും കരിമണലിലെ കയ്യിട്ടുവാരലും സി.പി.എം ന്യായീകരിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫണ്ട് വെട്ടിപ്പിന്റെ പേരില്‍ ദേശാഭിമാനി, ചിന്ത പത്രാധിപരായിരുന്ന കെ. ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയ ചരിത്രം മറന്നുപോകുന്നു. കരവന്നൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായ എ.സി മൊയ്തീന്റെ നേതൃത്വത്തിലാണ് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയുടെ മകളാകട്ടെ നല്‍കാത്ത സേവനത്തിനാണ് സി.എം.ആര്‍.എല്ലില്‍ നിന്ന് ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയത്. ഈ രണ്ട് സംഭവങ്ങളും പാര്‍ട്ടിയിലെ ജീര്‍ണത എത്രത്തോളം ആഴത്തിലാണെന്നതിന് തെളിവാണ്.
ഇക്കാര്യങ്ങളില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ മൗനം പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളെ പോലും അത്ഭുതപ്പെടുത്തുന്നു. മൊയ്തീനും വീണയും പിണറായിക്ക് വേണ്ടപ്പെട്ടവരാണെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് മകളുടെ അനധികൃത പണസമ്പാദനത്തിനും വിശ്വസ്തന്റെ വായ്പാ തട്ടിപ്പിനുമെതിരെ യച്യൂരിയാദി നേതാക്കള്‍ ക മാ ന്നൊരക്ഷരം മിണ്ടാത്തത്. എല്ലാം സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്ന് പറഞ്ഞ് ഡല്‍ഹിയിലെ അണ്ണന്‍മാര്‍ തടിതപ്പി. ഇവിടെയാകട്ടെ മുഖ്യമന്ത്രിക്ക് മാധ്യമങ്ങളും മൈക്കും അലര്‍ജിയാണ്.
ഫണ്ട് വെട്ടിപ്പ് എന്ന ആരോപണം ഉന്നയിച്ചാണ് കെ. ചാത്തുണ്ണി മാസ്റ്ററെ 33 കൊല്ലം മുമ്പ് സി.പി.എം പുറത്താക്കിയത്. അടിയന്തരാവസ്ഥ കാലത്ത് ഇടതുമുന്നണി ഏകോപനസമിതി കണ്‍വീനര്‍, ദേശാഭിമാനി-ചിന്ത പത്രാധിപര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം എന്നീ സുപ്രധാന പദവികള്‍ വഹിച്ചിരുന്ന നേതാവായിരുന്നു ചാത്തുണ്ണി മാസ്റ്റര്‍. എന്നിട്ടും അദ്ദേഹത്തെ പാര്‍ട്ടയും മറ്റ് നേതാക്കളാരും സംരക്ഷിക്കാതിരുന്നതെന്ത്? സത്യസന്ധത കൊണ്ടാണോ? അക്കാര്യം വഴിയേ പറയാം.
സാമ്പത്തിക അച്ചടക്കവും സത്യസന്ധതയും നടത്താത്തതിനാല്‍ കെ. ചാത്തന്‍ മാസ്റ്റര്‍ക്ക് അണികളുടെ വിശ്വാസം നേടിയെടുക്കാനായില്ല, അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്യാദി കാരണങ്ങളാണ് മാസ്റ്ററെ പുറത്താക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയ കാരണങ്ങള്‍. 1985 ജൂണ്‍ 24ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു. ' ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി' എന്നായിരുന്നു തലക്കെട്ട്. ഇതിലും ഞെട്ടിപ്പിക്കുന്ന കാര്യം പാര്‍ട്ടി അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചില്ല എന്നുള്ളതാണ്. ദേശാഭിമാനി വായിച്ചപ്പോഴാണ് പാര്‍ട്ടി കൈവിട്ടെന്ന കാര്യം അറിഞ്ഞതെന്ന് അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു. പാര്‍ട്ടി പിളരും മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ നേതാവാണ് കെ.ചാത്തുണ്ണി. സി.പി.ഐയും പിന്നീട് സി.പി.എമ്മും കെട്ടിപ്പടുക്കാന്‍ നാലരപതിറ്റാണ്ടോളം ജീവിതം മാറ്റിവെച്ച നേതാവ്. അങ്ങനെയൊരാളെ കറിവേപ്പിലെ പോലെ വലിച്ചെറിഞ്ഞ സി.പി.എം മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന രേഖയും മൊയ്തീന്‍ കരവന്നൂര്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ച ഇ.ഡി രേഖയും പുറത്തുവന്നിട്ടും രണ്ട് പേര്‍ക്കും കാവലൊരുക്കുന്നത് എന്തിന്? അത് പിണറായി ഭക്തികൊണ്ട് മാത്രമാണെന്ന് ഏവര്‍ക്കും അറിയാം.
മൊയ്തീന്റെ സ്വത്തുക്കളില്‍ ഭൂരിപക്ഷവും ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടേ? ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിച്ചിട്ടും മൊയ്തീന്റെ പങ്ക് പുറത്തുകൊണ്ടുവരാത്തത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും താല്‍പര്യം കൊണ്ടാണെന്ന് വ്യക്തമാണ്. ബാങ്കില്‍ നിന്ന് അനധികൃത വായ്പയിലൂടെ തരപ്പെടുത്തിയ 300 കോടിയോളം രൂപ എവിടെയെന്ന് ഒരു പിടിയുമില്ല. നിക്ഷേപകരുടെ പണമെല്ലാം കൊടുത്തെന്ന് മന്ത്രി ബിന്ദു പറഞ്ഞത് തെറ്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓരോ മനുഷ്യരും അവരുടെ ജീവിതത്തിന്റെ നല്ല കാലം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണമാണ് കരവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്.
അത് യാതൊരു ഉളുപ്പിമില്ലാതെ വളഞ്ഞവഴി കീഴയിലാക്കിയിട്ട് ന്യായീകരിക്കുന്നു. യാതൊരു ഗതിയുമില്ലാതെ കുറേ നിക്ഷേപകര്‍ ആത്മഹത്യ ചെയ്തു. അവരുടെ ജീവിതം സി.പി.എമ്മിന് തിരിച്ച് കൊടുക്കാനാവുമോ? അവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാന്‍ പോലും നിങ്ങള്‍ തയ്യാറായില്ല. നിങ്ങളൊക്കെ എന്ത് സോഷ്യലിസമാണ് നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് ജനങ്ങളുടെ സമ്പാദ്യം നിയമവിരുദ്ധമായി കൈക്കലാക്കുക, മറുഭാഗത്ത് വ്യവസായികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തിട്ട് അവരുടെ പണം അനധികൃതമായി നേതാവിന്റെ മകളുടെ അക്കൗണ്ടിലൂടെ കൈപ്പറ്റുക. ഈജിയന്‍ തൊഴുത്തിനേക്കാള്‍ വൃത്തികെട്ട അവസ്ഥയിലല്ലേ സഖാക്കളേ നിങ്ങള്‍? ഗംഗയിലെ വെള്ളത്തില്‍ കുളിച്ചാലും നിങ്ങളുടെ പാപത്തിന്റെ നാറ്റം മാറില്ല. ഈ നാട്ടിലെ ജനം ഇതിനെല്ലാം പകരം ചോദിക്കും. അതിനുള്ള ജനാധിപത്യപരമായ അവസരത്തിനായി അവര്‍ കാത്തിരിക്കുകയാണ്.
ഇനി നമുക്ക് ചാത്തുണ്ണി മാസ്റ്ററിലേക്ക് വരാം. സി.പി.എം നിയന്ത്രണത്തിലായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാന്‍ സഭയുടെ ഫണ്ടും വെട്ടിച്ചെന്ന ആരോപണത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇത് വി.എസ്. അച്യുതാനന്ദന്റേയും, ഇ.എം.എസി.ന്റെയും താല്പര്യം മുന്‍ നിര്‍ത്തിയായിരുന്നു എന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഓരോ കാലത്തും ആരാണോ സി.പി.എമ്മില്‍ ശക്തന്‍ അവര്‍ക്ക് അടുപ്പിലും അപ്പിയാടാം എന്നതാണ് ലൈന്‍.
എണ്‍പതുകളില്‍ ഇ.എം.എസും വി.എസും പ്രബലരായിരുന്നത് കൊണ്ട് എതിരാളിയായ ചാത്തുണ്ണിയെ ഈ രീതിയിലാണ് പുകച്ചപുറത്ത് ചാടിച്ചത്. ഇന്ന് പിണറായിയാണ് സി.പി.എമ്മിലെ പ്രമാണി. അതുകൊണ്ട് മകള്‍ വീണയ്ക്കും വിശ്വസ്തന്‍ മൊയ്തീനും എതിരെ നാവനക്കാന്‍ ഒരു നേതാവിനും നട്ടെല്ലുണ്ടാകില്ല. നേതൃത്വത്തിന് മുന്നില്‍ മുണ്ടഴിച്ചിട്ട് മുട്ടുമടക്കി മിണ്ടാതെ നില്‍ക്കണം. ഇല്ലെങ്കില്‍ ചാത്തന്‍ മാസ്റ്ററുടെ വഴിയായിരിക്കും തങ്ങളുടെ മുന്നിലും തുറന്ന് വരുകയെന്ന് നേതാക്കള്‍ക്കറിയാം. അതുകൊണ്ട് അവരെല്ലാം നാവ് പണയം വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























