ഇതാണ്..ഇതാണ് ആഘോഷം..എല്ലാം മറന്ന് ആടിപ്പാടി...

ഓണാഘോഷത്തിന്റെ തിരക്കിലാണ് നാടും നഗരവും. സദ്യ കഴിച്ചും ഓണപ്പൂക്കളമിട്ടും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചും ഓണത്തെ വരവേല്‍ക്കുകയാണ് വിദ്യാലയങ്ങളും ക്ലബ്ബുകളും സ്ഥാപനങ്ങളും. ഓണത്തിന്റെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അതില്‍ രസകരമായ ഒരു വീഡിയോയാണ് അരുവിക്കര എംഎല്‍എ അഡ്വ.ജി സ്റ്റീഫന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷത്തില്‍ നിന്നുള്ള വീഡിയോയാണിത് എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
'ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍...' എന്ന സിനിമാ ഗാനത്തിന് അനുസരിച്ചാണ് സ്ത്രീ തൊഴിലാളികളുടെ നൃത്തച്ചുവടുകള്‍. തെങ്ങിന്റെ മടല് ഗിറ്റാറ് പോലെ പിടിച്ചാണ് ഒരു സ്ത്രീ മനോഹരമായി നൃത്തം ചെയ്യുന്നത്.
'എജ്ജാതി പൊളി' എന്ന ക്യാപ്ഷനോടെയാണ് സ്റ്റീഫന്‍ എംഎല്‍എ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഇവരെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























