Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമാ മോഡല്‍ മോഷണം.. സ്വര്‍ണ്ണ പാദസരം വിഴുങ്ങിയ മോഷ്ടാവിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്, ദൃക്‌സാക്ഷികളുടെ പിടിവീഴുമെന്നായപ്പോള്‍ പ്രതി തൊണ്ടി മുതല്‍ വിഴുങ്ങി, വിഴുങ്ങിയ പാദസരം പുറത്തു വരുന്നതും കാത്ത് തമ്പാനൂര്‍ പോലീസ് മെഡിക്കല്‍ കോളേജില്‍ കാത്തിരുന്നത് 2 ദിവസം

27 AUGUST 2023 08:23 AM IST
മലയാളി വാര്‍ത്ത

തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമ മോഡല്‍ സ്വര്‍ണ്ണ പാദസരം വിഴുങ്ങിയ മോഷ്ടാവിനെ സെപ്റ്റംബര്‍ 23 ന് ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. അദ്ധ്യാപികയുടെ ചുമലില്‍ കിടന്നുറങ്ങിയ മൂന്നു വയസ്സുകാരിയുടെ 4.5 ഗ്രാം സ്വര്‍ണ്ണപാദസരം മോഷ്ടിച്ച് വിഴുങ്ങിയ കേസിലാണ് കോടതി ഉത്തരവ്. ഏക പ്രതിയായ പൂന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷെഫീഖിനെ (42) ഹാജരാക്കാന്‍ തമ്പാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടത്.

2020 ഡിസംബര്‍ 13 ന് വൈകിട്ട് തലസ്ഥാന ജില്ലയിലെ തമ്പാനൂര്‍ ബസ്സ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ദൃക്‌സാക്ഷികളുടെ പിടി വീഴുമെന്നായപ്പോള്‍ പ്രതി തൊണ്ടിമുതല്‍ വിഴുങ്ങുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ ആമാശയത്തില്‍ കണ്ടെത്തിയ തൊണ്ടിമുതല്‍ പുറത്തു വരുന്നതും കാത്ത് തമ്പാനൂര്‍ പോലീസ് 2 ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിക്ക് കൂട്ടിരിക്കേണ്ടിയും വന്നു. തിരുവനന്തപുരം സിറ്റി തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലും മെഡിക്കല്‍ കോളേജിലുമായാണ് ' തൊണ്ടി മുതലും ദൃക്‌സാക്ഷിയും ' മലയാള ചലച്ചിത്രത്തിലുള്ള അഭ്രപാളിയിലെ രംഗങ്ങള്‍ ഓര്‍മിപ്പിക്കും വിധമുള്ള രംഗങ്ങള്‍ നേരിട്ട് അരങ്ങേറിയത്.


തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ബസ് കാത്തു നിന്ന മാതാവായ അദ്ധ്യാപികയുടെ ചുമലില്‍ കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ 4. 5 ഗ്രാം സ്വര്‍ണ്ണപാദസരമാണ് പ്രതി മോഷ്ടിച്ചത്: പാലക്കാട് നിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്ക് പേ കാന്‍ ബസ് കാത്തുനിന്ന അധ്യാപക ദമ്പതികളായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണ് മോഷ്ടിച്ചത്.


മോഷണ കൃത്യം കണ്ട മാതാപിതാക്കളും ബസ് കാത്തുനിന്ന സമീപസ്ഥരും ബഹളം വച്ചതോടെ പ്രതി ഓടി. പിന്നാലെയോടി യാത്രക്കാരും പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി പാദസരം വിഴുങ്ങിക്കഴിഞ്ഞിരുന്നു. പോലീസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ വയറിന്റെ എക്‌സ്‌റേ എടുത്ത് പരിശോധിച്ചു. പരിശോധനയില്‍ തൊണ്ടിമുതല്‍ പ്രതിയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ തൊണ്ടിമുതല്‍ വീണ്ടെടുക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയായിരുന്നു. ഇന്മ കൊടുത്ത പ്രതിയില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്ത് വരുന്നതും കാത്ത് 2 ദിവസമാണ് പോലീസ് ഉറക്കമളച്ചിരുന്നത്. കാത്തിരുപ്പിന് ഫലം കാണുകയും ചെയ്തു.


ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വ്വഹിച്ച് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമവതരിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ബസില്‍ വെച്ചായിരുന്നു മാല മോഷണം. തൊണ്ടി വിഴുങ്ങുകയും ചോദ്യം ചെയ്യലില്‍ മോഷണക്കുറ്റം സ്വയമേറ്റു പറഞ്ഞതുമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (11 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (28 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (41 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (43 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

Malayali Vartha Recommends