Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

 വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പ്രചരിപ്പിച്ച കേസില്‍ മെഡി. കോളേജ് ഡോക്ടറടക്കം 3 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം... നടനും സുഹൃത്തുമാണ് രണ്ടും മൂന്നും പ്രതികള്‍ , യുവതിയുടെ ദാമ്പത്യബന്ധം തകര്‍ക്കാനാണ് ഡോക്ടര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതെന്നാണ് കേസ്

28 AUGUST 2023 08:57 AM IST
മലയാളി വാര്‍ത്ത

വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് യുവതിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡെന്റല്‍ വിഭാഗം ഡോക്ടറും സീരിയല്‍ നടനുമടക്കം 3 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി ഫോര്‍ട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡോ.സുബു(40), സീരിയല്‍ നടന്‍ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജാസ്മീര്‍ ഖാന്‍ (36), നെടുമങ്ങാട്ട് മൊബൈല്‍ കട നടത്തുന്ന വേങ്കവിള സ്വദേശി ശ്രീജിത്ത് (30) എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍. 2020 ഒക്ടോബര്‍ 4 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ദാമ്പത്യബന്ധം തകര്‍ക്കാനാണ് ഡോക്ടര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതെന്നാണ് കേസ്.

വര്‍ക്കല സ്വദേശിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ഡോ.സുബു. യുവതിയുടെ ചിത്രം ഇയാള്‍ മോര്‍ഫ് ചെയ്യാനായി സുഹൃത്തും രണ്ടാം പ്രതിയുമായ ജാസ്മീര്‍ ഖാന് നല്‍കി. ഇയാളുടെ സുഹൃത്താണ് മൂന്നാം പ്രതി ശ്രീജിത്ത്. മൊബൈല്‍ കടയില്‍ പുതിയ സിം എടുക്കാനെത്തിയ വട്ടപ്പാറ സ്വദേശിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ശ്രീജിത്ത് പുതിയ സിം എടുത്തു. അതിലൂടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാട്സാപ്പ് നമ്പരുകളിലേക്ക് അയച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
മൊബൈല്‍ ഫോണ്‍ കമ്പനിയുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് ശ്രീജിത്തിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു പേരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ദാമ്പത്യബന്ധം തകര്‍ക്കാനാണ് സുബു ഈ ക്രൂരത കാട്ടിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനും മൊഴി നല്‍കാനുമെല്ലാം വീട്ടമ്മയോടൊപ്പം എത്തിയതും സുബുവായിരുന്നു.
അതിനിടെ ജാസ്മീര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ സജ്‌നയും രംഗത്തെത്തി. തന്നോട് പിണങ്ങി മറ്റൊരു സ്ത്രീയോടൊപ്പം കഴിയുന്ന ഇയാളില്‍ നിന്നു വിവാഹ മോചനം നേടാന്‍ ആറ്റിങ്ങല്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ വച്ച് സജ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു. നെടുമങ്ങാട് ഓപ്റ്റിക്കല്‍സ് കട നടത്തുന്ന ജാസ്മീര്‍ഖാന്‍ ഏതാനും സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാള്‍ സീരിയലുകള്‍ക്ക് പണം മുടക്കിയിട്ടുമുണ്ടെന്നും പോലീസ് കേസിലുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (10 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (16 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends