കണ്ണീര്‍ക്കാഴ്ചയായി.... നിലമ്പൂര്‍ മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു..

കണ്ണീര്‍ക്കാഴ്ചയായി... നിലമ്പൂര്‍ മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി സ്വദേശികളായ അഫ്താബ് റഹ്മാന്‍ (14), റയാന്‍ (11) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം നടന്നത്.
മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടുപേരുടെയും മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ കുടുംബസമേതം അവധി ആഘോഷിക്കാനെത്തിയവരായിരുന്നു .
"
https://www.facebook.com/Malayalivartha

























