ഇടുക്കി ചിന്നക്കനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം....അക്രമികളില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

ഇടുക്കി ചിന്നക്കനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാനായി എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ദീപക്കിന്റെ കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ .ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് കായംകുളം പൊലീസ് ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവര്‍ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്റെ താക്കോലും ഊരിയെടുത്ത് അക്രമി സംഘം പോയി.എസ് ഐ അടക്കം അഞ്ചു പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. അക്രമികളില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് .
"
https://www.facebook.com/Malayalivartha

























