പയ്യന്നൂരില്‍ 12 വയസ്സുകാരനില്‍ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി....

പയ്യന്നൂരില്‍ 12 വയസ്സുകാരനില്‍ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോഗമാണിത്.
മണ്ണില്‍നിന്നോ മലിനജലത്തില്‍ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടര്‍ന്ന് പയ്യന്നൂര്‍ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുട്ടിക്ക് മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ താടിയില്‍ കുരു വന്ന് പഴുത്ത് വ്രണമായി മാറിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പഴുപ്പ് പരിശോധിച്ചപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്.
പ്രദേശത്തെ മറ്റൊരു യുവാവ് സമാനമായ രോഗലക്ഷണങ്ങളുമായി മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നു്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാഫലം വന്നിട്ടില്ല.
"
https://www.facebook.com/Malayalivartha

























