കണ്ണൂര്‍ എടയാര്‍ പതിനേഴാം മൈലില്‍ കാറപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...

കണ്ണൂര്‍ എടയാര്‍ പതിനേഴാം മൈലില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. പൂഴിയോട് സ്വദേശി സഹല്‍ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം നടന്നത്.
നെടുപൊയില്‍ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്.
സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്. സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha

























