റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങേണ്ടവര്‍ ഇന്നത്തെ ദിവസം പൂര്‍ണമായി ഉപയോഗപ്പെടുത്തണം... അവസാനത്തെ ആള്‍ക്കും ഇന്ന് ഓണക്കിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍....

അവസാനത്തെ ആള്‍ക്കും ഇന്ന് ഓണക്കിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ആളുകള്‍ റേഷന്‍ വാങ്ങാന്‍ വരുന്നത് അവസാന ദിവസങ്ങളിലാണ്. ചില കേന്ദ്രങ്ങളില്‍ ആളുകള്‍ വളരെ താമസിച്ചാണ് കിറ്റ് വാങ്ങാന്‍ എത്തിയത്.
ഇന്നലെ രാത്രിയോടെ മൂന്നുലക്ഷം ആളുകള്‍ കിറ്റുവാങ്ങിക്കഴിഞ്ഞു. ക്ഷേമസ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആദിവാസി ഊരുകള്‍ എന്നിവിടങ്ങളിലെല്ലാം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റ് എത്തിച്ചതായും മന്ത്രി.
റേഷന്‍ കടകളില്‍നിന്ന് കിറ്റ് വാങ്ങേണ്ടവര്‍ ഇന്നത്തെ ദിവസം പൂര്‍ണമായി ഉപയോഗപ്പെടുത്തണം. അവസാനത്തെ ആളും കിറ്റ് വാങ്ങിയ ശേഷമേ കടയടയ്ക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























