Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഞെട്ടലോടെ സകലരും... ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ശ്രമം ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍; പ്രതി ക്രിസ്റ്റല്‍ രാജിനെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ആലുവ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു; ക്രിസ്റ്റല്‍ രാജ് സ്ഥിരം കുറ്റവാളി

08 SEPTEMBER 2023 10:23 AM IST
മലയാളി വാര്‍ത്ത

കൊക്ക് എന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണസംഘം. ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റല്‍ രാജിനെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ആലുവ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

ഇന്നലെ പുലര്‍ച്ചയാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയായ ക്രിസ്റ്റല്‍രാജിനെ വൈകിട്ട് ആലുവയിലെ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടിയില്‍ വച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് സംഘത്തെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യല്‍ തുടങ്ങിയത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി. രാവിലെ പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റല്‍ രാജാണ് കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാനാണ് ശ്രമിച്ചത്. രാത്രിയോടെ ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുന്‍പാണ് ആലുവയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത എത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തന്‍പുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

അയല്‍വാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാള്‍ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടന്‍ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണര്‍ത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നില്‍ താമസിക്കുന്ന അബൂബക്കര്‍ അടക്കമുള്ളവര്‍ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചില്‍ തുടര്‍ന്നു. വീടുകളില്‍ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവര്‍ പ്രധാന റോഡില്‍ എത്തി. അടച്ചിട്ട കടമുറിക്ക് പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത് കണ്ടത്.

ആലുവ കീഴ്മാട് പഞ്ചായത്തിലെ ചാത്തന്‍പുറം പാടത്തു പുലര്‍ച്ചെ 2.15നാണു സംഭവം. 2 കുട്ടികളും പിതാവും ഒരു മുറിയിലും അമ്മയും മറ്റൊരു കുട്ടിയും വേറൊരു മുറിയിലുമാണ് ഉറങ്ങിയത്. പിതാവ് അര്‍ധരാത്രി 12നു ജോലിക്കായി തിരുവനന്തപുരത്തേക്കു പോയതോടെ മുറിയില്‍ കുട്ടികള്‍ തനിച്ചായി. ഉള്ളില്‍നിന്നു വീടിന്റെ വാതില്‍ പൂട്ടിയിരുന്നെങ്കിലും കീ ഹോളില്‍നിന്നു താക്കോല്‍ നീക്കിയിരുന്നില്ല. വാതിലിനു സമീപത്തെ ജനല്‍ തുറന്ന പ്രതി ഉള്ളിലേക്കു കയ്യിട്ട് താക്കോലെടുത്ത് വാതില്‍ തുറക്കുകയായിരുന്നു.

അപരിചിതന്‍ പുലര്‍ച്ചെ കുട്ടിയുമായി പോകുന്നതു കണ്ട അയല്‍വാസി ഇ.എസ്. സുകുമാരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ, സമീപത്തെ പാടത്തുനിന്നു കയറിവന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. മഴയില്‍ നനഞ്ഞു വിറച്ചും പരുക്കേറ്റു രക്തം വാര്‍ന്നും വാവിട്ടു നിലവിളിക്കുകയായിരുന്നു കുട്ടി. വീടു കണ്ടെത്തി മാതാവിനെ വിളിച്ചുണര്‍ത്തിയപ്പോഴാണു സംഭവം വീട്ടിലുള്ളവര്‍ അറിഞ്ഞത്.

പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകിട്ട് നാലിനാണ് പ്രതി പിടിയിലായത്. ആലുവാപ്പുഴയുടെ തീരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ടു പുഴയില്‍ ചാടിയെങ്കിലും 2 ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ പിടികൂടി. കുട്ടിയെ ഉപദ്രവിച്ചശേഷം മടങ്ങുന്നതിനിടെ പ്രതി ആലുവ മദ്രസ ലൈനിലെ ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു. ഇവിടെനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ സഹായകമായത്.

വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ വീട്ടില്‍നിന്നു 10,000 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണ്‍ മോഷണം പോയിട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends