ഭർത്താവിനെ കൊന്നത് കഴുത്തിൽ തോർത്ത് മുറുക്കി, മരണം ഉറപ്പാക്കിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് ഭാര്യ, കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്...!

പാലക്കാട് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് ഭാര്യ തന്നെ. ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം ആലങ്ങാട് ആണ് സംഭവം. എൺപത്തിയൊന്നുകാരനായ പ്രഭാകരൻ നായർ ആണ് കൊല്ലപ്പെട്ടത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. കൃത്യം നടത്തിയ ഭാര്യ ശാന്തകുമാരിയെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് വഴിത്തിരിവായത്.
കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയ ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രഭാകരൻ നായരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിച്ചത്. ശാന്തകുമാരിയെ ചോദ്യംചെയ്തതോടെ പ്രഭാകരൻ നായരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മറവിരോഗമുള്ള പ്രഭാകരൻ നായർ ചൊവ്വാഴ്ച അർധരാത്രിയിൽ വീട് വിട്ടുപോകാൻ ശ്രമിച്ചു. ഇത് തടഞ്ഞ ശാന്തകുമാരി ഇയാളോട് വീടിനുള്ളിലേക്ക് കയറാൻ ആവശ്യപ്പെട്ടു. അനുസരിക്കാൻ പ്രഭാകരൻ നായർ തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതേ തുടർന്ന് പ്രകോപിതയായ ശാന്തകുമാരി പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്ത് മുറുക്കി. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ പാട് കണ്ടെത്തി. ശാന്തകുമാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha

























