റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയത് ഉമ്മന്‍ചാണ്ടിയെ അറിയിക്കാന്‍ ചാണ്ടി നേരെ എത്തിയത് പിതാവിന്റെ കല്ലറയിലേക്ക്... വീട്ടില്‍ നിന്നും കാല്‍നടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെത്തിയത്

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയത് ഉമ്മന്‍ചാണ്ടിയെ അറിയിക്കാന്‍ ചാണ്ടി നേരെ എത്തിയത് പിതാവിന്റെ കല്ലറയിലേക്ക്. വീട്ടില്‍ നിന്നും കാല്‍നടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെത്തിയത്.
പിതാവിന്റെ കല്ലറിയിലെത്തിയ ചാണ്ടി അല്‍പനേരം കൈകൂപ്പി പ്രാര്‍ഥിച്ചു. തുടര്‍ന്ന് കല്ലറയില്‍ മുട്ടുകുത്തി മുഖം അമര്‍ത്തി ചുംബിച്ചു.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തൊട്ട് ചാണ്ടിയുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഭൂരിപക്ഷം 33000 കടന്നപ്പോഴാണ് ചാണ്ടി വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാതെ അണികളുടെ ആവേശം ഏറ്റുവാങ്ങിയാണ് പിതാവിന്റെ കല്ലറയിലേയ്ക്ക് പോയത്.
"
https://www.facebook.com/Malayalivartha

























