അത്യാവശ്യത്തിന് ഇസിജിയെടുക്കാന്‍ വാസവന് പാമ്പാടി ആശുപത്രിയിലേക്ക് വരാം: രാഹുല്‍ മാങ്കൂട്ടത്തില്‍...വി എന്‍ വാസവന് അത്യാവശ്യത്തിന് ഒരു ഇ സി ജി എടുക്കണമെങ്കില്‍ പാമ്പാടിയിലെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് വന്നാല്‍ മതിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതുപ്പള്ളിയില്‍ ഇസിജി എടുക്കാന്‍ പോലും സൗകര്യമില്ലെന്ന് വി എന്‍ വാസവന്‍ പറഞ്ഞിരുന്നു....

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മന്ത്രി വി എന്‍ വാസവന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വി എന്‍ വാസവന് അത്യാവശ്യത്തിന് ഒരു ഇ സി ജി എടുക്കണമെങ്കില്‍ പാമ്പാടിയിലെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് വന്നാല്‍ മതിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതുപ്പള്ളിയില്‍ ഇസിജി എടുക്കാന്‍ പോലും സൗകര്യമില്ലെന്ന് വി എന്‍ വാസവന്‍ പറഞ്ഞിരുന്നു.
'അന്ന് ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചപ്പോഴേ പറഞ്ഞതാ പുതുപ്പള്ളിക്കാര്‍ പകരം വീട്ടുമെന്ന്. കേരളത്തിന് വേണ്ടി പുതുപ്പള്ളിക്കാര്‍ പകരം വീട്ടിയിരിക്കുന്നു. ഇസിജിയെടുക്കാന്‍ ആശുപത്രിയുണ്ടോയെന്നാണ് വി എന്‍ വാസവന്‍ ചോദിച്ചത്. ഭൂരിപക്ഷം കണ്ടിട്ട് വി എന്‍ വാസവന് അത്യാവശ്യത്തിന് ഒരു ഇ സി ജി എടുക്കണമെങ്കില്‍ പാമ്പാടിയിലെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് വന്നാല്‍ മതി. ഇസിജിയെടുത്ത് കൊടുക്കാം. എല്ലാ കാലത്തേയും പഞ്ച് ഉമ്മന്‍ചാണ്ടിയാണ്. മറ്റ് സ്ഥലത്തെ ആളുകള്‍ക്ക് ഇവിടെ വന്ന് വോട്ട് ചെയ്യാമായിരുന്നെങ്കില്‍ അവരും പുതുപ്പള്ളിയില്‍ വന്ന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണവിരുദ്ധതയ്‌ക്കെതിരെ വോട്ട് ചെയ്യുമായിരുന്നു. എംവി ഗോവിന്ദന്‍ തന്നെയാണ് സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും പുതുപ്പള്ളി ഫലം എന്ന് പറഞ്ഞത്. 182 ബൂത്തിലേയും ജനങ്ങള്‍ അത് വിലയിരുത്തിയിരിക്കുന്നു. ഉളുപ്പുണ്ടോ വിജയാ..എന്ന് ചോദിക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ നിമിഷം രാജിവെച്ച് പോകണമായിരുന്നു', രാഹുല്‍ മാങ്കൂട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യറൗണ്ടില്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് അപ്രസക്തനായിരുന്നു. ശക്തമായ പോരാട്ടം എന്ന പ്രതീതി പ്രചാരണഘട്ടത്തില്‍ സൃഷ്ടിക്കാന്‍ ജെയ്ക് സി തോമസിന് സാധിച്ചെങ്കിലും പുതുപ്പള്ളിയുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ജെയ്ക്കിന് സാധിച്ചില്ലെന്ന് വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ വ്യക്തമായി. വോട്ടെണ്ണല്‍ പകുതിഘട്ടം പിന്നുടുമ്പോള്‍ തന്നെ ചാണ്ടി ഉമ്മന്‍ വിജയം ഉറപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























