പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു.... മൈസൂരിലെ വസതിയിലായിരുന്നു അന്ത്യം

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ (68) അന്തരിച്ചു. മൈസൂരിലെ വസതിയിലായിരുന്നു അന്ത്യം. എന്ന പേരില്‍ വരയ്ക്കുന്ന അജിത് നൈനാന്‍ മാത്യു 1955 മെയ് 15 ന് ആന്ധ്രാപ്രദേശില്‍ മലയാളികളായ എ എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണ് ജനിച്ചത്.
എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവര്‍ മക്കള്‍. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് അന്തരിച്ച അബു എബ്രഹാമിന്റെ സഹോദരീപുത്രനാണ്.
അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎയും എംഎയും നേടി. വിദേശ പ്രസിദ്ധീകരണങ്ങളില്‍ അടക്കം വരയ്ക്കാറുണ്ട്. ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്ലുക്ക് എന്നിവയില്‍ ജോലി ചെയ്ത അദ്ദേഹം ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ്. നൈനാന്‍സ് വേള്‍ഡ് ടൈംസ് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ പംക്തിയാണുള്ളത്.
"
https://www.facebook.com/Malayalivartha

























