ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ; കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്; 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാം; വെല്ലുവിളിച്ച് എ കെ ബാലൻ

പുതുപ്പള്ളിയില്‍ വൻ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ ജയത്തിലേക്ക് അടുക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്ക് സി തോമസ് വീണ്ടും പരാജയപ്പെട്ടിരിക്കുയാണ് .ഇപ്പോൾ ഇതാ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ പ്രതികരണവുമായി എ കെ ബാലൻ രംഗത്ത് വന്നിരിക്കുകയാണ്. എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.
ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിക്കുകയും ചെയ്തു . കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചിരിക്കുകയാണ്.
അതേസമയം പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത് . സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതിനാല്‍ വോട്ടെണ്ണല്‍ അല്‍പം വൈകി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്.), ലിജിന്‍ലാല്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
പതിനാറായിരം കടന്ന് ചാണ്ടി ഉമ്മൻ തേരോട്ടം തുടരുകയാണ്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ തവണ ജെയ്ക്കിന് ലീഡ് കിട്ടിയരണ്ട് ബൂത്തിലും ചാണ്ടി മുന്നിലാണ്.
2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് ചാണ്ടി ഉമ്മൻ. ചരിത്രം തിരുത്തി ചാണ്ടിയുടെ പടയോട്ടം തുടരുന്നു . ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം.
അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്.അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാന്‍ ചാണ്ടിക്ക് സാധിച്ചു. മണ്‍ക്കാട്ടും ചാണ്ടിയ്ക്ക് മുന്നേറ്റമാണ് .
https://www.facebook.com/Malayalivartha

























