അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചു കഴിഞ്ഞു; ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാർട്ടിയുടെയും പ്രതീക്ഷ; ഉന്നം പിഴയ്ക്കാതെ മറിയ ഉമ്മന്റെ വാക്കുകൾ

പ്രതികരണവുമായി സഹോദരി രംഗത്ത് വന്നിരിക്കുകയാണ് . ആ വാക്കുകൾ ഇങ്ങനെ ; ‘അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞു . ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല. ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാർട്ടിയുടെയും പ്രതീക്ഷ എന്നാണ് മാറിയ ഉമ്മൻ പറഞ്ഞത് – പിതാവിന്റെ കല്ലറയിൽ പോയി പ്രാർഥിക്കാനിറങ്ങിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മറിയ ഉമ്മൻ.
പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നില്‍ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വീടിനകത്ത് കുടുംബാംഗങ്ങള്‍ പായസ വിതരണം നടത്തി . വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതോലപ്പായ ഉയര്‍ത്തി ആഘോഷമാക്കിയിരിക്കുകയാണ്. വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്.
ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടന്നിരിക്കുകയാണ്.. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി.
ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടന്നത്.
https://www.facebook.com/Malayalivartha

























