ലൈക്ക് അടി മോനെ..ചാണ്ടി ഉമ്മന്...ആണിക്കല്ല് ഇളകി ജെയ്ക്; ക്യാമറ കണ്ണുകൾ അച്ചുവിലേക്ക്... സോഷ്യൽ മീഡിയ നിറയെ ട്രോളുകളുടെ സുനാമി... ഉമ്മൻ ചാണ്ടിയുടെ വലിയ കട്ടൌട്ടുമായി പ്രവർത്തകരെത്തി ആഘോഷം...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിഷൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ ലീഡ് കുത്തനെ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യഘട്ടത്തിലെ കുതിപ്പിൽ അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി. അടിക്കടി ലീഡുയർത്തിയ ചാണ്ടിയുടെ ഭൂരിപക്ഷം 25000കടക്കുകയാണ് . ഉമ്മൻ ചാണ്ടിയുടെ വലിയ കട്ടൌട്ടുമായി പ്രവർത്തകരെത്തി ആഘോഷം തുടങ്ങി. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. വികസനവും സഹതാപവും ചർച്ചയായ പുതുപ്പള്ളിയിൽ ഒരു പുതിയ മുഖം വരുന്നത് കാത്തിരിക്കുകയാണ് അണികളും. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, ഇടത് സ്ഥാനാത്ഥി ജെയ്ക് സി തോമസ്, എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവവരാണ് ഏറ്റുമുട്ടുന്നത്.ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാർഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.
എൽഡിഎഫിന്റെ ആണിക്കല്ല് ഇളക്കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സർക്കാരിന് എതിരെയുള്ള താക്കീതെന്നും ചെന്നിത്തല പറഞ്ഞു.പരാജയം സമ്മതിച്ച് സിപിഎം. പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിച്ചാൽ ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. കേരളത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് കിട്ടുമോ എന്ന് നോക്കാമെന്നും എ.കെ.ബാലൻ. ആഞ്ഞടിക്കുകയാണ് ഭരണ വിരുദ്ധ വികാരം. ചരിത്ര മുന്നേറ്റവുമായി മുന്നേറുകയാണ് ചാണ്ടി ഉമ്മൻ. സഹതാപത്തിനപ്പുറം തരംഗം തന്നെയാണ് പുതുപ്പലായയിൽ കാണാൻ കഴിയുന്നത് .അടിപതറി പിണറയി പട. മണ്ണാർക്കാടും ചാണ്ടി തൂത്തു വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha

























