Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പിണറായി പുതുപ്പള്ളിയിൽ തൊണ്ട പൊട്ടി അലറിയിട്ടും ഒന്നും നടന്നില്ല; ജെയ്ക് പ്രതീക്ഷ പുലർത്തിയ മണർകാട് പഞ്ചായത്തിൽപ്പോലും, എൽഡിഎഫിന് ലീഡ് ഉയർത്താനായില്ല...മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്ക്കിനെ തുണച്ചില്ലെന്ന്, ആദ്യ ഫലസൂചനകൾ വന്നപ്പോൾത്തന്നെ വ്യക്തമായിരുന്നു...

08 SEPTEMBER 2023 04:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് വൻ ലീ‍ഡെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനായി മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. യുഡിഎഫിന് മുന്നൂറിൽപ്പരം ലീഡാണ് ഇവിടങ്ങളിലുള്ളതെന്നാണ് വരുന്ന റിപ്പോർട്ടുകൾ.സിപിഎം കോട്ടകളിൽ ഉൾപ്പെടെ ചാണ്ടി ഉമ്മൻ ലീഡ് ഉയർത്തി. ജെയ്ക് പ്രതീക്ഷ പുലർത്തിയ മണർകാട് പഞ്ചായത്തിൽപ്പോലും എൽഡിഎഫിന് ലീഡ് ഉയർത്താനായില്ല. മണർകാട്ടെ മുഴുവൻ ബൂത്തുകളിലും ചാണ്ടി തന്നയാണ് ലീഡ് ചെയ്തത്. വാകത്താനം , മറ്റക്കര, പാമ്പാടി, ഞാലിയാകുഴി തുടങ്ങിയ മണ്ഡലങ്ങളിൽ എല്ലാം തന്നെ ജെയ്ക്കിന് വേണ്ടി പിണറായി ഹാജരായിരുന്നു. 2019ലെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തെയും ചാണ്ടി മറികടന്നു.പോസ്റ്റൽ വോട്ടെണ്ണിയപ്പോൾ മുതൽ ചാണ്ടി ഉമ്മൻ അതിവേഗം ലീഡ് ഉയർത്തുകയായിരുന്നു.

 

ഓരോ പഞ്ചായത്ത് എണ്ണുമ്പോഴും ലീഡ് ഉയർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു ജെയ്ക്കിന്റേത്. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്ക്കിനെ തുണച്ചില്ലെന്ന് ആദ്യ ഫലസൂചനകൾ വന്നപ്പോൾത്തന്നെ വ്യക്തമായിരുന്നു.തിരഞ്ഞെടുപ്പു ഗോദയിൽ മുഖ്യമന്ത്രി യുഡിഎഫിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാത്തത് അന്നു തന്നെ ചർച്ചയായിരുന്നു. പുതുപ്പള്ളിയിൽ എൽഡിഎഫ് നേരിട്ട് എതിർക്കുന്നത് യുഡിഎഫിനെ ആയിട്ടും ഉമ്മൻ ചാണ്ടിയെയോ വിവാദങ്ങളെയോ തൊടാതെ യുഡിഎഫിനെതിരെകടുത്ത ആക്രമണം നടത്താതെ കേന്ദ്രത്തിനെതിരയാണ് മുഖ്യമന്ത്രി സംസാരിച്ചത്.സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം മുഴുവന്‍. യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്‌തെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ പേര് ഒരിക്കല്‍ പോലും മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ 'ഉമ്മന്‍ചാണ്ടി' എന്ന വാക്ക് പരമാവധി ഒഴിവാക്കണമെന്ന് നേരത്തെ എല്‍ഡിഎഫ് നിര്‍ദേശമുണ്ടായിരുന്നു.മാസപ്പടി വിവാദത്തിലടക്കം തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും ഒരു തരത്തിലുള്ള പരാമര്‍ശവും മുഖ്യന്ത്രിയില്‍ നിന്നുണ്ടായില്ല. വിമര്‍ശനങ്ങള്‍ അതിന്റെ വഴിക്ക് നീങ്ങും. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. നാടിന് വിവാദ വ്യവസായമല്ല ആവശ്യം, നാടിനെ മുന്നോട്ട് നയിക്കാനുള്ള വികസനമാണ് ആവശ്യം. എന്നാല്‍ ഇവിടെ വിമര്‍ശനത്തിന്റെ പേരില്‍ നശീകരണ ബുദ്ധിയാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറയുകയുമുണ്ടായി.

 

.പ്രസംഗത്തിനിടെ പലതവണ മൈക്ക് തകരാറിലായെങ്കിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നതും ശ്രദ്ധേയമായി.സംഘപരിവാറിനെയും കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുകയാണ്. ലഭിക്കേണ്ട നികുതി വിഹിതം വെട്ടികുറയ്ക്കുകയാണ്.നേരത്തെ ലഭിച്ചിരുന്ന 3.8 ശതമാനമായിരുന്നെങ്കില്‍ 1.9 ശതമാനത്തിലേക്കെത്തിയിരിക്കുന്നത്. പകുതിയോളം കുറഞ്ഞത് എങ്ങനെ നികത്താന്‍ കഴിയും. പണം ചെലവഴിച്ചാലെ വികസനം നടക്കൂ. അത് സംസ്ഥാനവും കേന്ദ്രവും ചെലവഴിക്കണം. കേന്ദ്രം അതില്‍ വെട്ടിചുരുക്കലുകള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends