തോറ്റത് ജെയ്ക്കല്ല...! പഞ്ചുകളുടെ തമ്പുരാൻ പഞ്ചറായി, പുതുപ്പള്ളിയിൽ സിപിഎം വോട്ടുകൾ കൂട്ടത്തോടെ മറിഞ്ഞു, ഉത്തരവാദി ഒരേയൊരാൾ..!

ഒടുവിൽ കേരളം പുതുപ്പള്ളിയിലൂടെ പിണറായിയോട് പറഞ്ഞു...കടക്ക് പുറത്ത്. ഇനി സർ സി പിയുടെ വിധിയാണ് പിണറായിക്ക് വരാൻ പോകുന്നതെന്ന് അടക്കം പറയുന്നത് സിപിഎം നേതാക്കൾ തന്നെയാണ്. പഞ്ചുകളുടെ തമ്പുരാനായ പിണറായി പഞ്ചറായ അവസ്ഥയിലാണ് ഇപ്പോഴെന്ന് യഥാർത്ഥ കമ്യൂണിസ്റ്റുകൾ പറയുന്നു. പുതുപ്പള്ളിയിലെ സിപിഎം വോട്ടുകൾ കൂട്ടത്തോടെ ചാണ്ടി ഉമ്മന് മറിഞ്ഞു. ജെയ്ക്കിൻ്റെ ജന്മനാട് പോലും അദ്ദേഹത്തെ കൈവിട്ടു. കേരളത്തിലെ ഭരണസംവിധാനത്തെ വിമർശിച്ച് മുൻമന്ത്രി തോമസ് ഐസ്ക് ഫെയ്സ് ബുക്കിലാണ് എഴുതിയത്.
രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. 'പഠന കോൺഗ്രസുകളും ഭരണപരിഷ്കാരവും: ഒരവലോകനം' എന്ന തലക്കെട്ടിൽ 'ചിന്ത' വാരികയിൽ എഴുതിയ ലേഖനത്തിലാണ് ഭരണസംവിധാനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ ഭരണസംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികൾ. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല.
സേവനമേഖലയിലെ രണ്ടാംതലമുറ... പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ.
നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകുമെന്നും തോമസ് ഐസക് കുറിച്ചു.
പിണറായിയുടെ അവസ്ഥ പരസ്യമായി പ്രവചിക്കാൻ കഴിഞ്ഞ ഏക സിപിഎം നേതാവാണ് തോമസ് ഐസക്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൻ്റെ പകുതിയിലെത്തുമ്പോൾ സിപിഎമ്മിൽ നിന്നുയർന്ന ആദ്യത്തെ വിമത ശബ്ദമാണ് ഐസക്കിൻ്റെത്. ഡോ.തോമസ് ഐസക് ഒരു തുടക്കം മാത്രമാണ്. ഇനി പമ്പയാർ പോലെ ഒഴുകി വരും. പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി ജയ്ക് സി.തോമസ് തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.
പ്രചാരണം മുറുകുന്ന അവസാന ഘട്ടത്തിൽ ഇത്തരം ഒരു റിപ്പോർട്ട് പാർട്ടി നേതാക്കളെ നിരാശരാക്കിയിരുന്നു. എന്നാൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ആവേശം അവസാനിക്കാത്ത സാഹചര്യത്തിൽ ഇതിൽ അത്ഭുതമില്ലെന്നാണ് ചില സിപിഎമ്മുകാർ തന്നെ പറഞ്ഞത്. എന്നാൽ ഭരണവിരുദ്ധ വികാരം മാനേജ് ചെയ്യാൻ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിക്ക് കഴിയില്ലെന്ന് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾക്ക് അറിയാമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ സഹതാപം മായുന്നതിന് മുമ്പ് ഇലക്ഷൻ പ്രഖ്യാപിച്ചത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് സിപി എം പ്രചരിപ്പിക്കും. എന്നാൽ ബിജെപി തകർന്നതോടെ ഇതിനും പ്രസക്തിയില്ലാതായി. 25 വർഷം കൊണ്ട് നടന്നത് കേരളത്തിൽ 24 ഉപതിരഞ്ഞെടുപ്പുകളാണ്. ഇരു മുന്നണികളും 12 വീതം ഉപതിരഞ്ഞെടുപ്പ് വിജയങ്ങളിൽ വിജയിച്ചു.17 ഉപതിഞ്ഞെടുപ്പുകളിലും സിറ്റിങ് സീറ്റ് നിലനിർത്തുന്നതാണ് മുന്നണികളുടെ ചരിത്രം. ഒരു സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഭരിക്കുന്ന പാർട്ടി ജയിക്കാറാണ് പതിവ്.ഭരിക്കുന്നവരെ ജയിപ്പിച്ചിട്ട് മാത്രമാണ് കാര്യമെന്ന് വോട്ടർമാർക്കറിയാം.
എന്നാൽ ഏറ്റവും ഒടുവിൽ നടന്ന തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ മാത്രം വൻ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണി തോറ്റത്. തൃക്കാക്കരയിൽ നടന്ന സർക്കാർ വിരുദ്ധ തരംഗം പുതുപ്പള്ളിയിലും നിലനിന്നു.തൃക്കാക്കരയിലേത് പോലെ പുതുപ്പള്ളിയിലും സിപിഎം തോൽവി സിപിഎമ്മിൽ മാത്രമല്ല സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. സിപിഐ ക്ക് തൃക്കാക്കരയിലെന്ന പോലെ പുതുപ്പള്ളിയിലും ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല.
എന്നാൽ ക്രൈസ്തവ സഭകളെ കൈയിലെടുത്ത് പുതുപ്പള്ളിയിൽ പള്ളി പണിയാൻ പിണറായി കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്.. കോൺഗ്രസ് ഒരു ബഫർ സോൺ പോലെയാണ് പുതുപ്പള്ളിയിൽ പ്രവർത്തിച്ചത്. എല്ലാ നേതാക്കളും ഒരു മനസിൽ പ്രവർത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സിപിഎമ്മിൽ നിന്നു വരെ വോട്ടു മറിക്കാൻ സതീശനും ടീമിനും കഴിഞ്ഞു. ഇതിൽ എന്താണ് മാന്ത്രികതയെന്ന് കോൺഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പുതുപ്പള്ളിയിൽ ഗംഭീരമായ വിജയത്തിന് സഹായിച്ച ഒരു ഘടകം മാത്യു കുഴൽ നാടൻ ആയിരുന്നു. അതിൻ്റെ പ്രതിഫലനം പുതുപ്പള്ളിയിൽ കുഴൽനാടൻ്റെ പ്രചാരണത്തിൽ കാണാമായിരുന്നു. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞത് പുതുപ്പള്ളി മാത്രമല്ല കേരളവും അംഗീകരിച്ചു. ഇതായിരുന്നു പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് മാത്യു പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല.
വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്.
എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു. എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിൻ്റെ വീണാ വിരോധം പുതുപ്പള്ളിയിൽ ആഞ്ഞടിച്ചു. സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. ഇത് ശരിയായിരുന്നു. അവസാനം വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. പുതുപ്പള്ളിയിലും മിണ്ടിയില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ആരെയും ആവേശിപ്പിച്ചില്ല.
എം.വി.ഗോവിന്ദൻ തീർത്തും നിസാരനായി. എല്ലാം മനസിലാക്കിയത് സീതാറാം യച്ചൂരിയാണ്. ജെയ്ക്ക് ജയിക്കില്ലെന്ന് യച്ചൂരിക്ക് ഉറപ്പായിരുന്നു.ഉമ്മൻ ചാണ്ടിയെയും കെ എം.മാണിയെയും അകാല മ്യത്യുവിന് ഇരയാക്കിയത് സി പി എം ആണെന്ന് പുതുപ്പള്ളിക്കാർ സമ്മതിച്ചു. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം കണ്ട് ഉമ്മൻ ചാണ്ടിയെ പൈശാചികമായി കൊന്നവർ ബോധം കെടുമെന്ന് എ കെ.ആൻറണി പറഞ്ഞത് സത്യമായി.
പുതുപ്പള്ളി പിണറായിക്കുള്ള ചികിത്സയാണ്. മന്ത്രി വി എൻ.വാസവനുള്ള പണിയാണ്. പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപന ദിവസം കോട്ടയം ജില്ലയിൽ സഹതാപ തരംഗം ഏശില്ലെന്നാണ് വാസവൻ പറഞ്ഞത്. ഇതിൽ അദ്ദേഹം ഉദാഹരണമായി പറഞ്ഞത് കെ.എം.മാണിയുടെ മരണശേഷം പാലായിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന മാണി സി കാപ്പൻ വിജയിച്ച കാര്യമാണ് . കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലാണെന്ന കാര്യം പോലും അദ്ദേഹം ഒരു വേള മറന്നു പോയി.
പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്ക് അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് പുതുപ്പള്ളിയിൽ കണ്ടത്. തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് പുതുപ്പള്ളി. ചാണ്ടിയുടെ ഭൂരിപക്ഷത്തിൻ്റെയത്ര വോട്ടുകൾ പോലും കിട്ടാതെ ജെയിക്കിൻ്റെ കരിയർ സി പി എം ഇല്ലാതാക്കി.
https://www.facebook.com/Malayalivartha

























