പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ...എന്തുകൊണ്ട് എൽ ഡി എഫ് തോറ്റു..? ഉത്തരം ഗോവിന്ദന്റെ കയ്യിൽ...പുതുപ്പള്ളിയിൽ പുതിയ കാപ്സ്യുളുകൾ തയ്യാർ....

പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി.എന്ത് കൊണ്ട് പാർട്ടി തോറ്റു എന്നുള്ളതിനുള്ള ഉത്തരം പാർട്ടി സെക്രട്ടറി മാധ്യമങ്ങളെ അറിയിക്കും . ഇന്ന് ഉച്ചക് രണ്ടു മണിക്ക് മാധ്യമങ്ങളെ എം വി ഗോവിന്ദൻ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിൽ നിന്നും എന്ത് കാപ്സ്യുൽ ആകും ഇനി അടിച്ചിറക്കാൻ പോകുന്നത് എന്നാണ് നോക്കി കാണേണ്ടത്.
AKG സെൻ്ററിൽ മാധ്യമ പ്രവർത്തകരെ കാണുന്നു.പുതുപ്പള്ളി ആഘോഷ തിമിർപ്പിലാണ്, ഉമ്മൻചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ വോട്ടായി നൽകി. പുതുപ്പള്ളിയിൽ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് ടീം കരുത്ത് കാട്ടി.ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളിയെന്നാണ് കരുത്തുറ്റ ജയം തെളിയിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ മീനടത്തും അയർകുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടാൻ ചാണ്ടി ഉമ്മന് കഴിഞ്ഞു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേതുപോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കൃത്യതയോടെയായിരുന്നു യുഡിഎഫിന്റെ തുടക്കം. മൂന്നു മണിക്കൂറിനുള്ളിൽ ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചയുടനെ പ്രധാന യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ ക്യാംപ് ചെയ്തു.
പ്രതിപക്ഷ നേതാവും മുതിർന്ന നേതാക്കളും നേരിട്ട് ഡിസിസി നേതൃയോഗങ്ങളിലും പ്രദേശിക നേതാക്കളുടെ യോഗങ്ങളിലും പങ്കെടുത്തു. സജീവമല്ലാത്ത ബൂത്തുകൾ പുനഃസംഘടിപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ പ്രചാരണത്തിനായി എല്ലാ വീടുകളിലും എത്തിയെന്ന് ഉറപ്പിച്ചു. ഒരു ഡിസിസിക്ക് ഒരു പഞ്ചായത്തിന്റെ ചുമതല വീതം നൽകുന്ന പരീക്ഷണവും നടത്തി. 300 കുടുംബയോഗങ്ങൾ വരെ സംഘടിപ്പിച്ചു.ഉമ്മൻചാണ്ടിയുടെ ചികിൽസ സംബന്ധിച്ച ആരോപണങ്ങൾ സിപിഎം നേതൃത്വം ഉയർത്തിയപ്പോൾ കോൺഗ്രസ് പാർട്ടിയും കുടുംബവും അതിനെ ഒറ്റക്കെട്ടായി നേരിട്ടു.ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷവും ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടുകയാണെന്ന് യുഡിഎഫ് തിരിച്ചടിച്ചതോടെ പോരാട്ടം കനത്തു; പ്രചാരണത്തിൽ കോൺഗ്രസിനു മേൽക്കൈയുമുണ്ടായി. സൈബർ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കാനായി.
പ്രചാരണ രംഗത്ത് സിപിഎമ്മിനു മുകളിൽ ആധിപത്യം സ്ഥാപിക്കുകയെന്നത് കോൺഗ്രസിൽ പതിവില്ലാത്തതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേതുപോലെ പ്രചാരണം പിഴവില്ലാതെ പൂർത്തിയാക്കാനായത് യുഡിഎഫിനു വലിയ നേട്ടമായി. തൃക്കാക്കരയിൽ പി.ടി.തോമസിന്റെ ഭൂരിപക്ഷം 14329ൽ നിന്ന് ഉമ തോമസ് 25016 ആയി ഉയര്‍ത്തിയെങ്കിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 9044 ൽനിന്ന് 36454 ആയി ഉയർത്തി.മറുവശത്ത്, എൽഡിഎഫ് ക്യാംപ് ആയുധമാക്കിയത് പുതുപ്പള്ളിയിലെ വികസന പ്രശ്നങ്ങളാണ്. ഉമ്മൻചാണ്ടിയുടെ ഓർമകൾ നിറഞ്ഞ പുതുപ്പള്ളിയിൽ അത് ജനങ്ങളിലേക്കെത്തിയില്ല.
https://www.facebook.com/Malayalivartha

























