പുതുപ്പള്ളിയുടെ പുതിയ എംഎല്‍എയായി ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും; തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ; അപ്പയ്ക്ക് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയ പദ്ധതികള്‍ യഥാര്‍ത്ഥ്യമാക്കുമെന്ന് ചാണ്ടി ഉമ്മന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം കൈക്കലാക്കിയ ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച്ച എംഎല്‍എയായി ചുമതലയേല്‍ക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ കേരള നിയമസഭയിലേയ്‌ക്കെത്തുന്നത്. മുഖ്യ എതിരാളിയായിരുന്ന സി പി എമ്മിലെ ജെയ്ക്ക് സി തോമസിന് 42425 വോട്ട് ലഭിച്ചപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വെറും 6558 വോട്ടുമാത്രമാണ് ലഭിച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയുടെ എംഎല്‍എയായി എത്തുമ്പോള്‍ മണ്ഡലത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്ന ചോദ്യത്തിനാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. പിതാവിന് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയ പദ്ധതികള്‍ യഥാര്‍ത്ഥ്യമാക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
'കഴിഞ്ഞ 53 വര്‍ഷക്കാലം അപ്പ മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ച ഇവിടെ ഉണ്ടാകണം. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം. ഈ തലപ്പാടിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റലാണ്. അതില്‍ ഇന്നും ഒരു ഔട്ട്‌പേഷ്യന്റ് മാത്രമാണുള്ളത്. ഇന്‍പേഷ്യന്റ് ഇല്ല. അതിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകണം. സര്‍ക്കാരിന്റെ സഹായമുണ്ടാകണം. സര്‍ക്കാര്‍ വിഷയത്തില്‍ ഒരു താല്‍പര്യം കാണിക്കണം'. നിയുക്ത എംഎല്‍എ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























