തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെ അപകടം... ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ചേര്‍ത്തല കണിച്ച്കുളങ്ങരയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്.
ബീഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. ബീഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രണ്ട് ദിവസം മുമ്പാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തല്‍ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവര്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha

























